ദുബൈ: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് വിശാഖപട്ടണത്തെ വി.ഐ.പി റോഡിൽ വിപുലീകരിച്ച പുതിയ ഷോറൂം പ്രവർത്തനം ആരംഭിച്ചു. ആന്ധ്രാപ്രദേശിലെ ബ്രാൻഡിന്‍റെ ഏറ്റവും വലിയ ഷോറാമാണിത്. ചലച്ചിത്ര താരം ശ്രുതി ഹാസൻ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു. ആന്ധ്രാപ്രദേശ് എം.എൽ.എ വി. രാമകൃഷ്ണ ബാബു, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്ത്യ ഓപ്പറേഷൻസ് മാനേജിങ് ഡയറക്ടർ ഒ. അഷർ, റീട്ടെയിൽ ഹെഡ് പി.കെ സിറാജ്, മറ്റ് സീനിയർ മാനേജ്മെന്‍റ് അംഗങ്ങൾ, ഉപഭോക്താക്കൾ, അഭ്യുദയകാംക്ഷികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഉന്നത നിലവാരമുള്ള ഷോപ്പിങ് അനുഭവം ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്ന രീതിയിലാണ് പുതിയ ഷോറൂം സജ്ജീകരിച്ചിരിക്കുന്നത്. ഡയമണ്ട്, അൺകട്ട് ഡയമണ്ട്, രത്നങ്ങൾ, ഹാൻഡ് ക്രാഫ്റ്റഡ് ഗോൾഡ്, പോൾക്കി ജ്വല്ലറി എന്നിവയിലെ സവിശേഷമായ ഡിസൈനുകൾ ഇവിടെ ലഭ്യമാണ്.

മലബാർ ഗോൾഡ് നവീകരിച്ച വിശാഖപട്ടണം ഷോറൂം തുറന്നു
M
MadhyamamSource Link
about 1 month ago