മഴക്കെടുതിയിൽ പൊലീസിനൊപ്പം വളന്‍റിയർമാർ

മഴക്കെടുതിയിൽ പൊലീസിനൊപ്പം വളന്‍റിയർമാർ

M
MadhyamamSource Link
കുടുങ്ങിയ 30 കാറുകൾ വീണ്ടെടുത്തു ദുബൈ: കഴിഞ്ഞ ആഴ്ചയിലെ മഴക്കെടുതിയിൽ വാഹനയാത്രക്കാർക്കും മറ്റുള്ളവർക്കും സഹായകരമായി ദുബൈ പൊലീനൊപ്പം വളന്‍റിയർമാരുടെ ഇടപെടൽ. പൊലീസിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ച 49 വളന്‍റിയർമാർ 77 സ്ഥലങ്ങളിൽ വിവിധ രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തതായി അധികൃതർ അറിയിച്ചു. ദുബൈ പൊലീസിന്‍റെ ‘യുവർ നൈബർഹുഡ്​ ഓഫീസർ’ പദ്ധതിയിലെ സന്നദ്ധപ്രവർത്തകരാണ്​ അസ്ഥിര കാലാവസ്ഥക്കിടെ വിവിധ താമസ മേഖലകളിലും നഗര ഭാഗങ്ങളിലും സഹായവുമായി രംഗത്തിറങ്ങിയത്​. ഔദ്യോഗിക രക്ഷാപ്രവർത്തന സംഘങ്ങളോടൊപ്പം പ്രവർത്തിച്ച ഇവർ നിരവധി സേവന പ്രവർത്തനങ്ങളിൽ പങ്കെടുത്തു. വെള്ളത്തിൽ നഷ്ടപ്പെട്ട 279 വാഹന നമ്പർ പ്ലേറ്റുകൾ കണ്ടെത്തി ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിൽ കൈമാറുകയും 30 ഓളം കുടുങ്ങിക്കിടന്ന ഇവർ വാഹനങ്ങൾ രക്ഷപ്പെടുത്തുകയും ചെയ്തു. അൽ ഖുസൈസ്, ബർദുബൈ, അൽ മുറഖബാത്, അൽ ബർഷ, റാശിദിയ എന്നിവിടങ്ങളിലാണ്​ പ്രധാനമായും വളന്‍റിയർമാർ രംഗത്തിറങ്ങിയത്​. വളന്‍റിയർമാരുടെ സേവനം ശ്രദ്ധേയമാണെന്നും അഭിനന്ദിക്കപ്പെട്ടുവെന്നും പൊലീസ്​ പ്രസ്താവനയിൽ പറഞ്ഞു. വെള്ളക്കെട്ടുകൾ നീക്കം ചെയ്യൽ, ബോധവൽക്കരണം, വഴിയിൽ കുടുങ്ങിയ വാഹനങ്ങളെ സഹായിക്കൽ, നഷ്ടപ്പെട്ട വാഹന നമ്പർ പ്ലേറ്റുകൾ ശേഖരിച്ച് പൊലീസ് സ്റ്റേഷനുകളിൽ എത്തിക്കൽ എന്നിവയാണ്​ സന്നദ്ധപ്രവർത്തകർ പ്രധാനമായും ചെയ്തത്​. സർക്കാർ സ്ഥാപനങ്ങളും സമൂഹവും തമ്മിലുള്ള സഹകരണ ത്തിന്റെ മികച്ച ഉദാഹരണമാണ് വളന്‍റിയർമാരുടെ പ്രവർത്തനമെന്ന് കമ്മ്യൂണിറ്റി ഹാപ്പിനസ് ജനറൽ ഡിപ്പാർട്ട്മെന്റ്​ ഡയറക്ടർ ബ്രി. അലി ഖൽഫാൻ അൽ മൻസൂരി പറഞ്ഞു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മഴക്കെടുതിയിൽ പൊലീസിനൊപ്പം വളന്‍റിയർമാർ — Madhyamam | Boolo… | Boolokam