മസ്കത്തിലെ ബൗഷറിൽ വെള്ളക്കെട്ടിൽ ബസ് കുടുങ്ങി; 30 പേരെ രക്ഷപ്പെടുത്തി

മസ്കത്തിലെ ബൗഷറിൽ വെള്ളക്കെട്ടിൽ ബസ് കുടുങ്ങി; 30 പേരെ രക്ഷപ്പെടുത്തി

M
MadhyamamSource Link
മസ്കത്ത്: മസ്‌കത്ത് ഗവർണറേറ്റിലെ ബൗഷർ വിലായത്തിൽ വാദിയിലെ വെള്ളക്കെട്ടിൽ ബസ് കുടുങ്ങി. ബസിലുണ്ടായിരുന്ന 30 പേരെയും രക്ഷപ്പെടുത്തിയതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അധികൃതർ അറിയിച്ചു. എല്ലാവരും സുരക്ഷിതരാണെന്നും എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ഒരാഴ്ചയായി ഒമാനിൽ വിവിധ ഗവർണറേറ്റുകയിൽ കനത്ത മഴ തുടരുകയാണ്.. വിവിധ ദിവസങ്ങളിൽ വാദികളിൽ ഒഴുക്കിൽ പെട്ട് മൂന്ന് മലയാളികളടക്കം 12 പേരുടെ മരണം ഇതുവരെ റിപ്പോർട്ട് ചെയ്തു. നിരവധി പേരെ രക്ഷപ്പെടുത്തി. ഒഴുക്കുള്ള വാദികളിൽ പ്രവേശിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മസ്കത്തിലെ ബൗഷറിൽ വെള്ളക്കെട്ടിൽ ബസ് കുടുങ്ങി; 30 പേരെ രക്ഷ… | Boolokam