കുവൈത്ത് സിറ്റി: മഹാവീർ ജയന്തി ആഘോഷഭാഗമായി ചൊവ്വാഴ്ച കുവൈത്തിലെ ഇന്ത്യൻ എംബസി അവധിയായിരിക്കുമെന്ന് എംബസി അറിയിച്ചു. എന്നാൽ എംബസിയിലെ അടിയന്തര സേവനങ്ങൾ ലഭ്യമാവും. എല്ലാ കോൺസുലാർ ആപ്ലിക്കേഷൻ കേന്ദ്രങ്ങളും തുറന്നു പ്രവർത്തിക്കും. നിലവിലുള്ള സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് അടിയന്തര ഹെൽപ്പ്‌ലൈൻ സേവനങ്ങൾ തുടരുമെന്നും എംബസി അറിയിച്ചു. അടിയന്തര സഹായത്തിനായി മൊബൈൽ/വാട്ട്‌സ്ആപ്പ് -+965 65501946 ഹെൽപ്പ്‌ലൈൻ നമ്പരിൽ ബന്ധപ്പെടാം. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register
