Posted On date_range 28 March 2026 10:42 PM IST Updated On date_range 28 March 2026 10:42 PM IST മാനനഷ്ടക്കേസ്; ക്ഷേത്ര സ്വത്തിന്റെ ഉത്തരവാദിത്തം ദേവസ്വം ബോർഡുകൾക്കെന്ന് ആവർത്തിച്ച് കടകംപള്ളി text_fields bookmark_border camera_alt കടകംപള്ളി സുരേന്ദ്രൻ തിരുവനന്തപുരം: ക്ഷേത്ര സ്വത്തുക്കളുടെ സംരക്ഷണവും പരിപാലനവും ദേവസ്വം ബോർഡുകൾക്കെന്ന് ആവർത്തിച്ച് മുൻദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇത് സംബന്ധിച്ച രേഖകൾ അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ ഹാജരാക്കി. വിശദ വാദം തിങ്കളാഴ്ച നടക്കും. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നടത്തിയ പ്രതികരണം മാനഹാനിയുണ്ടാക്കുന്നതാണെന്നാരോപിച്ച് കടകംപള്ളി സുരേന്ദ്രൻ നൽകിയ മാനനഷ്ടക്കേസിന്റെ വിചാരണയിലാണ് അദ്ദേഹം ഈ രേഖകൾ ഹാജരാക്കിയത്. തിരുവനന്തപുരം മൂന്നാം സബ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. എന്നാൽ, ക്ഷേത്രസ്വത്തുക്കളുടെ പൂർണ ഉത്തരവാദിത്തം സംസ്ഥാന സർക്കാറിനാണെന്ന് കഴിഞ്ഞദിവസം വി.ഡി. സതീശൻ വാദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകൾ പ്രതിപക്ഷ നേതാവ് കോടതിയിൽ ഹാജരാക്കി. ക്ഷേത്ര കാര്യങ്ങളിൽ സർക്കാറിന് അവകാശവും ഉത്തരവാദിത്തവും ഇല്ലെന്ന കടകംപള്ളി സുരേന്ദ്രന്റെ വാദം ഖണ്ഡിക്കാനാണ് സതീശൻ രേഖകൾ ഹാജരാക്കിയത്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Defamation case; Kadakampally reiterates that Devaswom boards are responsible for temple property

മാനനഷ്ടക്കേസ്; ക്ഷേത്ര സ്വത്തിന്റെ ഉത്തരവാദിത്തം ദേവസ്വം ബോർഡുകൾക്കെന്ന് ആവർത്തിച്ച് കടകംപള്ളി
M
MadhyamamSource Link
about 1 month ago