മാനസികാരോഗ്യ പരിചരണ കേന്ദ്രം തുറന്നു

മാനസികാരോഗ്യ പരിചരണ കേന്ദ്രം തുറന്നു

M
MadhyamamSource Link
അബൂദബി: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ആരോഗ്യപരിചരണ ഗ്രൂപ്പായ പ്യുവര്‍ ഹെല്‍ത്തിന്റെ ഉപസ്ഥാപനമായ സേഹ അബൂദബിയില്‍ സാകിന സെന്റര്‍ ഓഫ് അഡ്വാന്‍സ് കെയര്‍ തുറന്നതായി അറിയിച്ചു. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണുമായി സഹകരിച്ചാണ് സേഹ ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയിലെ ബിഹേവിയറല്‍ സയന്‍സ് പവലിയനില്‍ സാകിന സെന്റര്‍ തുറന്നിരിക്കുന്നത്. നൂതന മനശ്ശാസ്ത്ര പരിചരണമാണ് കേന്ദ്രത്തില്‍ നിന്നു ലഭിക്കുക. വിഷാദരോഗ വൈകല്യങ്ങള്‍ക്കും മാനസിക അടിയന്തരാവസ്ഥകള്‍ക്കും കേന്ദ്രീകൃത ചികിത്സ സാകിന കേന്ദ്രം വാഗ്ദാനം ചെയ്യുന്നു. സൈക്യാട്രി, സൈക്കോളജി, നഴ്‌സിങ്, ഫാര്‍മക്കോളജി, ജീവിതശൈലി പിന്തുണ എന്നിവയെ സംയോജിപ്പിക്കുന്നതാണ് ഈ കേന്ദ്രത്തിന്റെ പ്രവര്‍ത്തന മോഡല്‍. അബൂദബിയുടെ മാനസികാരോഗ്യ ആവാസവ്യവസ്ഥയില്‍ ഒരു തന്ത്രപരമായ കൂട്ടിച്ചേര്‍ക്കലാണ് ഈ കേന്ദ്രം. നേരത്തെയുള്ള ഇടപെടല്‍, രോഗികളിലെ മെച്ചപ്പെട്ട ഫലങ്ങള്‍, ക്ലിനിക്കുകളുടെയും മാനസികാരോഗ്യ വിദഗ്ധരുടെയും തുടര്‍ച്ചയായ പരിശീലനവും വികസനവും എന്നിവയില്‍ സാകിന കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 2025ൽ സേഹയും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണും തമ്മില്‍ ഒപ്പുവച്ച ധാരണാപത്ര പ്രകാരമാണ് സാകിന കേന്ദ്രം തുറന്നിരിക്കുന്നത്. ഈ സംരംഭം കേവലം അടിസ്ഥാന സൗകര്യങ്ങളല്ല, ഏറ്റവും ആവശ്യമുള്ളവര്‍ക്ക് സമയബന്ധിതവും അനുകമ്പാപൂര്‍ണവും ഫലപ്രദവുമായ പരിചരണം എത്തിക്കുന്നതും അതോടൊപ്പം മാനസിക അടിയന്തര പരിചരണത്തിന് പുതിയ ആഗോള മാനദണ്ഡങ്ങള്‍ സൃഷ്ടിക്കുന്നതുമാണെന്ന് സേഹ സാകിനയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഡോ. സെയിന്‍ അല്‍ യാഫെയ് പറഞ്ഞു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മാനസികാരോഗ്യ പരിചരണ കേന്ദ്രം തുറന്നു — Madhyamam | Boolokam | Boolokam