മാവോവാദി രൂപേഷ് ജയിൽ മോചിതനായി; പുറത്തിറങ്ങുന്നത് 11 വർഷത്തിനുശേഷം

മാവോവാദി രൂപേഷ് ജയിൽ മോചിതനായി; പുറത്തിറങ്ങുന്നത് 11 വർഷത്തിനുശേഷം

M
MadhyamamSource Link
തൃ​ശൂ​ർ: 11 വ​ർ​ഷം നീ​ണ്ട ത​ട​വു​ജീ​വി​ത​ത്തി​നൊ​ടു​വി​ൽ മാ​വോ​യി​സ്റ്റ് നേ​താ​വ് രൂ​പേ​ഷ് ജ​യി​ൽ മോ​ചി​ത​നാ​യി. ചൊ​വ്വാ​ഴ്ച അ​ഞ്ചോ​ടെ​യാ​ണ് വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ​ത്. ശേ​ഷി​ച്ചി​രു​ന്ന കേ​സി​ൽ കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​തോ​ടെ​യാ​ണ് മോ​ച​ന​ത്തി​ന് വ​ഴി​യൊ​രു​ങ്ങി​യ​ത്. രൂ​പേ​ഷി​നെ സ്വീ​ക​രി​ക്കാ​ൻ ഭാ​ര്യ ഷൈ​ന ഉ​ൾ​പ്പെ​ടെ​ എ​ത്തി​യി​രു​ന്നു. സി.​പി.​ഐ (എം.​എ​ൽ) പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ മാ​വോ​യി​സ്റ്റ് പ്ര​സ്ഥാ​ന​ത്തി​ന്റെ മു​ൻ​നി​ര​യി​ലെ​ത്തി​യ രൂ​പേ​ഷി​നെ 2015 മേ​യ് നാ​ലി​നാ​ണ് ത​മി​ഴ്‌​നാ​ട്ടി​ലെ ക​രു​മ​ത്താം​പ​ട്ടി​യി​ൽ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. അ​ന്ന് അ​റ​സ്റ്റി​ലാ​യ പ​ല​രും മോ​ചി​ത​രാ​യെ​ങ്കി​ലും രൂ​പേ​ഷി​ന്റെ ജ​യി​ൽ​വാ​സം നീ​ളു​ക​യാ​യി​രു​ന്നു. കേ​ര​ളം, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 43 യു.​എ.​പി.​എ കേ​സു​ക​ളാ​ണ് ചു​മ​ത്തി​യി​രു​ന്ന​ത്. ഇ​തി​ൽ പ​തി​ന​ഞ്ചോ​ളം കേ​സു​ക​ളി​ലെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ അ​വ​സാ​നി​ച്ചു. യു.​എ.​പി.​എ ചു​മ​ത്തി​യ​തി​ൽ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ചി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ​ല കേ​സു​ക​ളി​ൽ നി​ന്നും കോ​ട​തി രൂ​പേ​ഷി​നെ വി​ടു​ത​ൽ ചെ​യ്ത​ത്. ക​ർ​ണാ​ട​ക​യി​ലു​ണ്ടാ​യി​രു​ന്ന ഏ​ക കേ​സി​ൽ വെ​റു​തെ വി​ട്ടി​രു​ന്നു. 11 വ​ർ​ഷ​ത്തെ ജ​യി​ൽ​വാ​സ​ത്തി​നി​ടെ എ​ട്ടു വ​ർ​ഷ​ത്തി​ല​ധി​ക​വും വി​ചാ​ര​ണ ത​ട​വു​കാ​ര​നാ​യി​രു​ന്നു. മ​ക​ളു​ടെ വി​വാ​ഹം, പി​താ​വി​ന്റെ മ​ര​ണം തു​ട​ങ്ങി​യ അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം നീ​ളു​ന്ന പൊ​ലീ​സ് അ​ക​മ്പ​ടി​യോ​ട് കൂ​ടി​യ സ​ന്ദ​ർ​ശ​ന​മ​ല്ലാ​തെ പ​രോ​ളോ ജാ​മ്യ​മോ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. മി​ക്ക കേ​സു​ക​ളി​ലും ജാ​മ്യം ല​ഭി​ച്ചി​ട്ടും അ​ങ്ങേ​യ​റ്റം ബു​ദ്ധി​മു​ട്ടു​ള്ള ജാ​മ്യ​വ്യ​വ​സ്ഥ​ക​ൾ ചു​മ​ത്തി​യെ​ന്ന് ഭാ​ര്യ ഷൈ​ന ആ​രോ​പി​ച്ചി​രു​ന്നു. പു​തി​യ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന​ന്ത​മാ​യി ത​ട​വി​ലി​ടാ​ൻ ഭ​ര​ണ​കൂ​ട ഗൂ​ഢാ​ലോ​ച​ന ന​ട​ക്കു​ന്ന​താ​യി അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു. ജ​യി​ലി​ൽ വെ​ച്ചെ​ഴു​തി​യ പു​സ്ത​ക​ത്തി​ന് പ്ര​സി​ദ്ധീ​ക​ര​ണ അ​നു​മ​തിയും നി​ഷേ​ധി​​ച്ചു. ‘ബ​ന്ധി​ത​രു​ടെ ഓ​ർ​മ​ക്കു​റി​പ്പു​ക​ൾ’ എ​ന്ന ര​ണ്ടാ​മ​ത്തെ നോ​വ​ലി​ൽ ജ​യി​ൽ, യു.​എ.​പി.​എ നി​യ​മം, കോ​ട​തി തു​ട​ങ്ങി​യ​വ​യെ​ക്കു​റി​ച്ച പ​രാ​മ​ർ​ശ​ങ്ങ​ളു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് അ​നു​മ​തി നി​ഷേ​ധി​ച്ച​ത്. ഇ​തി​നെ​തി​രെ രൂ​പേ​ഷ് ജ​യി​ലി​ൽ നി​രാ​ഹാ​ര സ​മ​രം ന​ട​ത്തിയിരു​ന്നു. ഒ​ളി​വി​ൽ ക​ഴി​ഞ്ഞ കാ​ല​ത്ത് എ​ഴു​തി​യ നോ​വ​ൽ ‘വ​സ​ന്ത​ത്തി​ലെ പൂ​മ​ര​ങ്ങ​ൾ’ ഗ്രീ​ൻ ബു​ക്‌​സും ‘മാ​വോ​യി​സ്റ്റ്’ നോ​വ​ൽ ഡി.​സി ബു​ക്‌​സും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മാവോവാദി രൂപേഷ് ജയിൽ മോചിതനായി; പുറത്തിറങ്ങുന്നത് 11 വർഷത്ത… | Boolokam