മുക്കം തീരപ്രദേശത്ത് തീപിടിത്തം; അഞ്ചോളം കൂടങ്ങൾ കത്തിനശിച്ചു

മുക്കം തീരപ്രദേശത്ത് തീപിടിത്തം; അഞ്ചോളം കൂടങ്ങൾ കത്തിനശിച്ചു

M
MadhyamamSource Link
Posted On date_range 14 March 2026 9:57 AM IST Updated On date_range 14 March 2026 9:57 AM IST മുക്കം തീരപ്രദേശത്ത് തീപിടിത്തം; അഞ്ചോളം കൂടങ്ങൾ കത്തിനശിച്ചു text_fields bookmark_border camera_alt മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ടങ്ങൾ ക​ത്തി​ന​ശി​ച്ച നി​ല​യി​ൽ മയ്യനാട്: മുക്കം തീരപ്രദേശത്ത് വ്യാഴാഴ്ച അർധരാത്രിയിലുണ്ടായ തീപിടിത്തത്തിൽ മത്സ്യത്തൊഴിലാളികൾ വലയും മറ്റ് ഉപകരണങ്ങളും സൂക്ഷിക്കുന്ന നാല് കൂടങ്ങൾ കത്തിനശിച്ചു. അഗ്നിരക്ഷാസേന എത്തിയതിനാൽ മറ്റ് കൂടങ്ങളിലേക്ക് തീ പടർന്നില്ല. മുക്കം സ്വദേശികളായ മുഹമ്മദ് സാലി, നസീർ, നുജും, അബ്ദുൽ റഷീദ്, സജീവ് എന്നിവരുടെ കൂടങ്ങളാണ് കത്തിനശിച്ചത്. വെള്ളിയാഴ്ച പുലർച്ചെ വഴിയാത്രക്കാരാണ് തീകത്തുന്നത് കണ്ടത്. ഇവർ ഇരവിപുരം പൊലീസിലും അഗ്നിരക്ഷാസേനയിലും വിവരം അറിയിച്ചു. വെള്ളിയാഴ്ച മത്സ്യബന്ധനത്തിന് പോകാത്തതിനാൽ വ്യാഴാഴ്ച വലകളും മറ്റും കൂടത്തിനുള്ളിൽ വെച്ച് പൂട്ടിയ ശേഷമാണ് മത്സ്യത്തൊഴിലാളികൾ വീട്ടിലേക്ക് പോയത്. കൂടത്തിനുള്ളിലുണ്ടായിരുന്ന വലകളും മറ്റും പൂർണമായും നശിച്ചു. ഇരവിപുരം പൊലീസിൽ പരാതി നൽകി. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Fire breaks out on Mukkam coastal area; around five huts burnt down

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മുക്കം തീരപ്രദേശത്ത് തീപിടിത്തം; അഞ്ചോളം കൂടങ്ങൾ കത്തിനശിച്… | Boolokam