Posted On date_range 15 March 2026 2:14 PM IST Updated On date_range 15 March 2026 2:15 PM IST മുക്കുപണ്ടം പണയംവെച്ച് പണംതട്ടിയ അധ്യാപകൻ ഒളിവിൽ text_fields bookmark_border ശാസ്താംകോട്ട: പതാരം 721-ാം നമ്പർ സർവിസ് സഹകരണ ബാങ്കിൽനിന്ന് മുക്കുപണ്ടം പണയംവെച്ച് 15 ലക്ഷം തട്ടിയെടുത്ത കേസിൽ അധ്യാപകൻ ഒളിവിൽ. ശൂരനാട് തെക്ക് സ്വദേശിയായ അധ്യാപകനാണ് തട്ടിയെടുത്ത പണവുമായി മുങ്ങിയത്. ഈ മാസം അഞ്ചിനായിരുന്നു സംഭവം. 130.198 ഗ്രാം തൂക്കം വരുന്ന വ്യാജസ്വർണം പണയംവെച്ച് 15,23000 രൂപയാണ് തട്ടിയത്. ശാസ്താംകോട്ട അസി.രജിസ്ട്രാർ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് വ്യാജ സ്വർണമാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ശൂരനാട് പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് കേസെടുത്തതോടെയാണ് ഇയാൾ ഒളിവിൽപോയത്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Teacher who embezzled money by pawning a piece of property is absconding

മുക്കുപണ്ടം പണയംവെച്ച് പണംതട്ടിയ അധ്യാപകൻ ഒളിവിൽ
M
MadhyamamSource Link
about 2 months ago