Posted On date_range 18 April 2026 6:28 AM IST Updated On date_range 18 April 2026 6:28 AM IST മുഖ്യമന്ത്രി ചർച്ച തെരുവിലേക്ക് വലിച്ചിഴക്കരുത് -പി.എം.എ. സലാം text_fields bookmark_border മലപ്പുറം: മുഖ്യമന്ത്രി ചർച്ച തെരുവിലേക്ക് വലിച്ചിഴക്കുന്നതിൽ അതൃപ്തി തുറന്നുപറഞ്ഞ് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. അനവസരത്തിലുള്ള ഇത്തരം ചർച്ചകൾ യു.ഡി.എഫിന്റെ വിജയത്തിന് കഠിനാധ്വാനം ചെയ്ത പ്രവർത്തകരുടെ മനോവീര്യം കെടുത്തുമെന്നും അത്തരം പ്രവർത്തനങ്ങളിൽനിന്ന് കോൺഗ്രസ് നേതാക്കൾ വിട്ടുനിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി.എം.എ. സലാം. വോട്ടെണ്ണി ഭൂരിപക്ഷം ലഭിക്കുന്നതിന് മുമ്പ് ഇത്തരത്തിലുള്ള ചർച്ച പൊതു സമൂഹത്തിൽ വരുന്നത് ശരിയല്ലെന്ന് മുസ്ലിം ലീഗ് വിശ്വസിക്കുന്നു -സലാം കൂട്ടിചേർത്തു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - CM should not drag the discussion to the streets - PMA Salam

മുഖ്യമന്ത്രി ചർച്ച തെരുവിലേക്ക് വലിച്ചിഴക്കരുത് -പി.എം.എ. സലാം
M
MadhyamamSource Link
22 days ago