മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ തുടങ്ങി

മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ തുടങ്ങി

M
MadhyamamSource Link
കണ്ണൂർ: എൽ.ഡി.എഫിന്റെ ഔദ്യോഗിക തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് കണ്ണൂർ വിമാനത്താവളത്തിൽനിന്ന് പിണറായി വിജയന്റെ റോഡ് ഷോ തുടങ്ങി. വിമാനത്താവളം മുതൽ പിണറായി വരെ മുഖ്യമന്ത്രിയെ പ്രവർത്തകർ അനുഗമിക്കും. വലിയ ആവേശത്തോടെയാണ് പ്രവർത്തകർ പിണറായി വിജയനെ വരവേറ്റത്. പാർട്ടിയിൽ സ്ഥാനാർഥി പ്രതിസന്ധി പുകയുമ്പോഴാണ് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നത്. എന്നാൽ പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇറങ്ങുന്നുവെന്നാണ് പ്രവർത്തകർ പറയുന്നത്. നമ്മൾ ഒന്നിച്ച് ഇറങ്ങുകയല്ലേ എന്ന ടാഗ് ലൈനിലാണ് കണ്ണൂരിൽ പ്രവർത്തനത്തിനിറങ്ങുന്നത്. പിണറായിക്കെതിരെ ആരായിരിക്കും എതിരാളിയെന്നാണ് ഇപ്പോൾ കേരളം ഉറ്റുനോക്കുന്നത്. മറ്റുള്ളതെന്നും പ്രശ്നമല്ലെന്നും പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകുമെന്നാണ് മുഖ്യമന്ത്രിക്ക് ഒപ്പമുള്ള നേതാക്കൾ പറയുന്നത്. തുടർഭരണം നേടുകയെന്ന എന്ന ലക്ഷ്യമായാണ് സി.പി.എം തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. റോഡ് ഷോക്ക് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുമെന്നാണ് കരുതുന്നതെന്നും വിവിധ നേതാക്കൾ പറഞ്ഞു. മണ്ഡലത്തിലെ വിവിധയിടങ്ങളിൽ കുടുംബയോഗങ്ങളാണ് നടക്കുക. അവിടെ വെച്ചായിരിക്കും മുഖ്യമന്ത്രി ജനങ്ങളുമായി സംസാരിക്കുകയെന്നും നേതാക്കൾ കൂട്ടിചേർത്തു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ തുടങ്ങി — Madhyamam |… | Boolokam