മുജ്തബ ഖാംനഈ യു.എസുമായി ചർച്ചക്ക് തയാറെന്ന് ഇസ്രായേൽ മാധ്യമങ്ങൾ

മുജ്തബ ഖാംനഈ യു.എസുമായി ചർച്ചക്ക് തയാറെന്ന് ഇസ്രായേൽ മാധ്യമങ്ങൾ

M
MadhyamamSource Link
തെൽഅവീവ്: യുദ്ധം രൂക്ഷമായി തടരുന്നതിനിടെ ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖാംനഈ യു.എസുമായി മധ്യസ്ഥ ചർച്ചക്ക് തയാറായതായി ഇസ്രായേൽ മാധ്യമങ്ങൾ. ഇറാൻ വിദേശ കാര്യ മന്ത്രി അരാഗ്ചിയും യു.എസ് ഇടനിലക്കാരൻ സ്റ്റീവ് വിറ്റ്കോഫും തമ്മിലുള്ള ചർച്ചകളെ ഉദ്ധരിച്ചാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. ഇറാന്‍റെ ഉന്നതതല നേതൃത്വം ഈ നീക്കത്തിന് അംഗീകാരം നൽകിയിട്ടുണ്ടെന്നും ഇസ്രായേൽ മാധ്യമങ്ങൾ പറയുന്നു. യുദ്ധം നയതന്ത്ര ഇടപെടലിലൂടെ അവസാനിപ്പിക്കുന്നതിനുള്ള പാത തുറന്നുവരുന്നതിന്‍റെ സൂചനയാണിതെന്നും വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, ഇസ്രായേൽ തലസ്ഥാനമായ തെൽഅവീവിവേക്ക് വീണ്ടും ഇറാൻ ആക്രമണുണ്ടായി. നാലു ആക്രമണങ്ങളിലായി ആറു പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. നിരവധി കെട്ടിടങ്ങളും വാഹനങ്ങളും തകർന്നതിന്‍റെയും സംഭവ സ്ഥലത്തുനിന്ന് ശക്തമായ പുക ഉയരുന്നതിന്‍റെയും ദൃശ്യങ്ങൾ പുറത്തുവന്നു. ഇറാൻ പുതിയ ഇനം ബാലിസ്റ്റിക് മിസൈലുകളോ ക്ലസ്റ്റ്ര് സ്റ്റൈൽ വാർഹെഡുകളോ ഉപയോഗിച്ചിരിക്കാമെന്നാണ് ഇസ്രായേലിന്‍റെ അനുമാനം. യുദ്ധം തുടങ്ങിയതിന് ശേഷം ഇറാൻ ആക്രമണത്തിൽ 4829 പേർക്ക് പരിക്കേറ്റതായി ഇസ്രായേൽ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിൽ 111 പേർ ചികിത്സയിലാണ്. 12 പേരുടെ നില ഗുരുതരമാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഇറാനും അമേരിക്കയും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും മിക്ക കാര്യങ്ങളിലും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായെന്നും ഡോണാൾഡ് ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇറാൻ ചർച്ചക്ക് തയാറായെന്ന വാർത്തകൾ പുറത്തുവരുന്നത്. ‘ഞങ്ങൾ തമ്മിൽ ശക്തമായ ചർച്ചകൾ നടന്നു. അവർ (ഇറാൻ) തന്നെയാണ് ചർച്ചക്ക് മുൻകൈ എടുത്തത്’ -ട്രംപ് അവകാശപ്പെട്ടു. ഇറാൻ ആണവായുധങ്ങൾ ഉപേക്ഷിക്കാൻ സമ്മതിച്ചതായും കരാർ യാഥാർഥ്യമായാൽ ഇറാന്റെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്ക പിടിച്ചെടുക്കുമെന്നും ട്രംപ് പറഞ്ഞു. ഇറാന്റെ ആണവ ശേഷി പൂർണമായും ഇല്ലാതാക്കുക എന്നത് വിട്ടുവീഴ്ചയില്ലാത്ത നിബന്ധനയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ട്രംപിന്റെ മിഡിൽ ഈസ്റ്റ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ജാരെഡ് കുഷ്നറുമാണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. എന്നാൽ, ഇറാന്റെ ഭാഗത്തുനിന്ന് ചർച്ചയിൽ പങ്കെടുക്കുന്നത് ആരാണെന്ന് ട്രംപ് വെളിപ്പെടുത്തിയിരുന്നില്ല ഇറാന്റെ നിലവിലെ പരമോന്നത നേതാവ് മുജ്തബ ഖാംനഈയെ താൻ നേതാവായി അംഗീകരിക്കുന്നില്ലെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇറാനിൽ വലിയ രീതിയിലുള്ള ഭരണമാറ്റത്തിന് സാധ്യതയുണ്ടെന്നായിരുന്നു ട്രംപിന്റെ അവകാശവാദം. കരാർ ഒപ്പിടുന്നതോടെ ലോകവിപണിയിൽ എണ്ണവില കുത്തനെ ഇടിയുമെന്ന് ട്രംപ് പ്രവചിച്ചു. വിപണിയിൽ പരമാവധി എണ്ണ ലഭ്യമാക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മുജ്തബ ഖാംനഈ യു.എസുമായി ചർച്ചക്ക് തയാറെന്ന് ഇസ്രായേൽ മാധ്യമ… | Boolokam