മുജ്തബയെക്കുറിച്ച് വിവരം നൽകുന്നവർക്ക് കോടി ഡോളർ

മുജ്തബയെക്കുറിച്ച് വിവരം നൽകുന്നവർക്ക് കോടി ഡോളർ

M
MadhyamamSource Link
തെഹ്റാൻ: ഇറാന്റെ പുതിയ പരമോന്നത നേതാവായ മുജ്തബ ഖാംനഈയെക്കുറിച്ചും ഇസ്‌ലാമിക് റെവലൂഷനറി ഗാർഡ് കോർപ്‌സിലെ (ഐ.ആർ.ജി.സി) ഉയർന്ന ഉദ്യോഗസ്ഥരെക്കുറിച്ചും വിവരങ്ങൾ നൽകുന്നവർക്ക് യു.എസിന്റെ പാരിതോഷികം. കോടി ഡോളർ (92.47 കോടി രൂപ) പ്രതിഫലം നൽകുമെന്നാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വ്യക്തമാക്കിയിരിക്കുന്നത്. ലോകമെമ്പാടും ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും സംഘടിപ്പിച്ച് നടപ്പാക്കുകയും ചെയ്യുന്ന ഐ.ആർ.ജി.സിയുടെ വിവിധ ഘടകങ്ങളെ നയിക്കുന്ന വ്യക്തികളെക്കുറിച്ച് വിവരം അറിയിക്കാനാണ് ഡിപ്പാർട്മെന്റ് എക്സ് പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. മുജ്തബ ഖാംനഈക്ക് പുറമെ പരമോന്നത നേതാവിന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് അലി അസ്ഗർ ഹിജാസി, സുരക്ഷാ മേധാവി അലി ലാരിജാനി എന്നിവരുടെ ചിത്രങ്ങളും പോസ്റ്റിലുണ്ട്. ഇതിനുപുറമെ, ചിത്രങ്ങൾ ലഭ്യമായിട്ടില്ലാത്ത ചില നേതാക്കളുടെ പേരുകളും വിവരങ്ങളും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇറാനും മുജ്തബയുമെല്ലാം ഉടൻ കീഴടങ്ങുമെന്ന ട്രംപിന്റെ പ്രസ്താവനക്കു പിന്നാലെയാണ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിന്റെ നടപടി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മുജ്തബയെക്കുറിച്ച് വിവരം നൽകുന്നവർക്ക് കോടി ഡോളർ — Madhyama… | Boolokam