മുതിർന്ന ഉദ്യോഗസ്ഥർ പീഡിപ്പിച്ചു;പരാതിയുമായി ദലിത് ഉദ്യോഗസ്ഥന്‍

മുതിർന്ന ഉദ്യോഗസ്ഥർ പീഡിപ്പിച്ചു;പരാതിയുമായി ദലിത് ഉദ്യോഗസ്ഥന്‍

ബംഗളൂരു: മുതിർന്ന ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി ബംഗളൂരു വെസ്റ്റ് ഡയറക്ടറേറ്റ് ഓഫ് സിവിൽ റൈറ്റ്സ് എൻഫോഴ്‌സ്‌മെന്‍റ് (ഡി.സി.ആർ.ഇ) ഇൻസ്‌പെക്ടർ. ഡി.സി.ആർ.ഇ. ഹെഡ് കോര്‍ട്ടേഴ്സ് എസ്.പി കരിബസൻഗൗഡക്കും ഡിവൈ.എസ്.പി മഹേശ്വരഗൗഡക്കും എതിരെയാണ് ഡി.സി.ആർ.ഇ. ഇൻസ്‌പെക്ടർ ടി.ആർ. ശ്രീനിവാസ് പരാതി നൽകിയത്. ഡി.സി.ആർ.ഇ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് ഉമേഷ് കുമാറിന് അയച്ച കത്തിലാണ് ശ്രീനിവാസ് സൂചിപ്പിച്ചത്. ഉദ്യോഗസ്ഥപീഡനം വിശദീകരിച്ചു കൊണ്ടുള്ള അഞ്ച് മിനിറ്റ് വിഡിയോ ശ്രീനിവാസ് സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചു. അതിക്രമ കേസുകളില്‍ ഉന്നത ജാതിയിലുള്ള പ്രതികള്‍ക്ക് അനുകൂലമായി അന്വേഷണ റിപ്പോര്‍ട്ടുകള്‍ തയാറാക്കാന്‍ ഉദ്യോഗസ്ഥര്‍ സമ്മര്‍ദം ചെലുത്തി. വിസമ്മതിച്ചതിനെ തുടര്‍ന്ന് തന്നെ പീഡിപ്പിക്കുകയായിരുന്നു.പരാതിക്കാരെ നിര്‍ബന്ധിച്ച് തനിക്കെതിരെ പരാതി നല്‍കാന്‍ പ്രേരിപ്പിച്ചു. ദലിതനായ തനിക്ക് സര്‍ക്കാരിന് കീഴിയില്‍ യാതൊരു തരത്തിലുള്ള നീതിക്കും അര്‍ഹതയില്ലേ എന്ന് അദ്ദേഹം വിഡിയോയില്‍ ചോദിക്കുന്നു. ഡി.സി.ആർ.ഇയിലെ ചുമതലകളിൽ നിന്ന് തന്നെ ഔദ്യോഗികമായി പിരിച്ചുവിട്ടിട്ടില്ലെന്നും എന്നാൽ എസ്.പി. കരിബസൻ ഗൗഡയും ഡിവൈ.എസ്.പി മഹേശ്വരഗൗഡയും ചേർന്ന് തന്നെ പിരിച്ചുവിട്ടതായി കാണിക്കുന്ന വ്യാജ രേഖകൾ സൃഷ്ടിച്ചുവെന്നും ശ്രീനിവാസ് ആരോപിച്ചു. തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നും എന്തെങ്കിലും അനീതി സംഭവിച്ചാൽ അതിന് ഉത്തരവാദികള്‍ മുതിർന്ന ഉദ്യോഗസ്ഥർ മാത്രമായിരിക്കും.സംസ്ഥാനത്ത് ദലിത് ഉദ്യോഗസ്ഥർക്ക് സംരക്ഷണം ലഭിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വകുപ്പില്‍ തീരുമാനം എടുക്കുന്നത് ഉന്നത ഉദ്യോഗസ്ഥരാണ്.അതേസമയം ശ്രീനിവാസിന്‍റെ ആരോപണങ്ങൾ ഡി.സി.ആർ.ഇ.എസ്.പി. കരിബസൻ ഗൗഡ നിഷേധിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മുതിർന്ന ഉദ്യോഗസ്ഥർ പീഡിപ്പിച്ചു;പരാതിയുമായി ദലിത് ഉദ്യോഗസ്… | Boolokam