മുതിർന്ന സ്പോർട്സ് ജേണലിസ്റ്റ് എസ്. ത്യാഗരാജൻ അന്തരിച്ചു

മുതിർന്ന സ്പോർട്സ് ജേണലിസ്റ്റ് എസ്. ത്യാഗരാജൻ അന്തരിച്ചു

M
MadhyamamSource Link
ചെന്നൈ: രാജ്യത്തെ മുതിർന്ന സ്പോർട്സ് ജേണലിസ്റ്റ് എസ്. ത്യാഗരാജൻ 85ാം വയസ്സിൽ അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെതുടർന്നാണ് അന്ത്യം. ഹോക്കിയെക്കുറിച്ചുള്ള ശ്രദ്ധേയമായ റിപ്പോർട്ടിങ്ങിലൂടെ കായിക പത്രപ്രവർത്തനത്തിൽ തന്റേതായ ഇടം അടയാളപ്പെടുത്തിയ പ്രതിഭയായിരുന്നു ത്യാഗരാജൻ. 1961ൽ ‘ദി ഇന്ത്യൻ എക്സ്പ്രസ്’ പത്രത്തിലൂടെ കരിയർ ആരംഭിച്ച അദ്ദേഹം പിന്നീട് ‘ദി ഹിന്ദു’വിൽ ചേർന്ന് ആറ് ഒളിമ്പിക്സും ഒമ്പത് ഏഷ്യൻ ഗെയിംസും റിപ്പോർട്ട് ചെയ്തു. ഇന്റർനാഷനൽ ഹോക്കി ഫെഡറേഷന്റെയും ഏഷ്യൻ ഹോക്കി ഫെഡറേഷന്റെയും മാധ്യമ കമ്മിറ്റികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മുതിർന്ന സ്പോർട്സ് ജേണലിസ്റ്റ് എസ്. ത്യാഗരാജൻ അന്തരിച്ചു —… | Boolokam