മുള്ളില്ലാത്ത  പൈൻ ആപ്പിൾ

മുള്ളില്ലാത്ത പൈൻ ആപ്പിൾ

M
MadhyamamSource Link
ഇത് അനാനസ കോമോസസ്​ വെരിനർമിസ്​ എന്നും ഈ ചെടി അറിയപ്പെടാറുണ്ട്​. കിവ്​ വെറൈറ്റീസിൽ പെട്ടതാണ്. മുള്ളില്ലാത്തത്​ കൊണ്ട് കൃഷി ചെയ്തെടുക്കാൻ എളുപ്പമാണ്. നല്ല ഭംഗിയുള്ള ഇലകളാണ്. മുള്ളില്ലാത്തത്​ കൊണ്ട് നല്ലൊരു ഓർണമെന്‍റൽ ചെടിയായിട്ടു വളർത്തിയെടുക്കാം. ഇതിന്‍റെ പഴം നല്ല മധുരമുള്ളതും ഏഴ് കിലോ വരെ തൂക്കമുള്ളതുമാണ്. മുള്ളില്ലാത്തത് കൊണ്ട് തന്നെ ഇതിനെ ഒരു ഇൻഡോർ പ്ലാന്‍റ്​ ആയിട്ടും വളർത്താം. ഇലകൾക്ക് ചുവപ്പും പച്ചയും നിറം ചേർന്നതാണ്. ഇതിന്‍റെ പഴത്തിനു നാരു കുറവാണ്. ഇതിനെ ചെട്ടിയിലും ഗ്രോ ബാഗിലും വളർത്താം. ഇൻഡോർ ആയിട്ടും വളർത്താംഴ അങ്ങനെ വളർത്തുമ്പോൾ ആറ് മണിക്കൂറെങ്കിലും നേരിട്ട് സൂര്യപ്രകാശം കിട്ടണം. പുറത്താണേൽ നേരിട്ട് സൂര്യപ്രകാശം കിട്ടുന്നിടത്ത് വെക്കണം. വെള്ളം ആവശ്യമാണ്. കൂടാനും പാടില്ല. മണ്ണ് ഉണങ്ങാതെ നോക്കണം. അത്യാവശ്യം ഈർപ്പം വേണം മണ്ണിന്. ചെട്ടിയിലാണ് നടക്കുന്നതെങ്കിൽ ഇളക്കമുള്ള മണ്ണിൽ മണലും ചാണകപ്പൊടിയും ചകിരിച്ചോറും യോജിപ്പിക്കുക. വളരുന്ന സമയങ്ങളിൽ എല്ലാ മാസവും അതിനാവശ്യമായ വളങ്ങൾ കൊടുക്കുക. പഴയ ഇലകളൊക്കെ മുറിച്ച് മാറ്റി വൃത്തിയായി ആരോഗ്യത്തോടെ വളർത്തിയെടുക്കുക. വിളവെടുക്കാൻ സമയമാകുമ്പോൾ പഴം ഒരു മഞ്ഞ നിറം ആകും. നല്ല മണവും വരും. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മുള്ളില്ലാത്ത പൈൻ ആപ്പിൾ — Madhyamam | Boolokam | Boolokam