കോഴിക്കോട്: മുസ്‍ലിം ലീഗിൽ 17 സീറ്റുകളിൽ സ്ഥാനാർഥി ധാരണയായി. കാസർകോട് കെ.എം. ഷാജിയും വേങ്ങരയിൽ പി.കെ. കുഞ്ഞാലിക്കുട്ടിയും കോഴിക്കോട് സൗത്തിൽ എം.കെ. മുനീറും മത്സരിക്കും. 10 സീറ്റുകളിൽ ഇനി ധാരണയാക്കാനുണ്ട്. പെരുന്നാളിന് ശേഷമായിരിക്കും പ്രഖ്യാപനം നടത്തുക. മഞ്ചേശ്വരം-എ.കെ.എം. അഷറഫ്, പെരിന്തൽമണ്ണ-നജീബ് കാന്തപുരം, മഞ്ചേരി-എം. റഹ്മത്തുല്ല, കോട്ടക്കൽ-ആബിദ് ഹുസൈൻ തങ്ങൾ, ഏറനാട്-പി.കെ. ബഷീർ, മങ്കട-മഞ്ഞളാംകുഴി അലി, കുറ്റ്യാടി -പാറക്കൽ അബ്ദുല്ല, ഗുരുവായൂർ-സി.എച്ച്. റഷീദ്, കളമശ്ശേരി- വി.ഇ. അബ്ദുൽ ഗഫൂർ, പേരാമ്പ്ര -ടി.ടി ഇസ്മായിൽ, തിരൂർ-കുറുക്കോളി മൊയിതീൻ, മണ്ണാർക്കാട്-എൻ. ഷംസുദ്ദീൻ, എന്നിവർ മത്സരരംഗത്തുണ്ട്. കൂത്തുപറമ്പിൽ ജയന്തി രാജനും കുന്ദമംഗലത്ത് പി.കെ. ഫിറോസുമാണ് പരിഗണനയിലുള്ളത്. നിലവിലെ അഞ്ച് എം.എൽ.എമാർക്ക് സീറ്റില്ല. കാസർകോട്-എൻ.എ. നെല്ലിക്കുന്ന്, തിരൂരങ്ങാടി-കെ.പി.എ മജീദ്, മഞ്ചേരി-യു.എ. ലത്തീഫ്, മലപ്പുറം-പി. ഉബൈദുല്ല, വള്ളിക്കുന്ന്-പി.അബ്ദുൽ ഹമീദ് എന്നിവർക്കാണ് സീറ്റ് ലഭിക്കാത്തത്. മഞ്ചേശ്വരത്ത് മുസ്‍ലിം ലീഗ് സ്ഥാനാർഥിക്കെതിരെ ജനകീയ മുന്നണി യോഗം ചേർന്നു. എം.കെ.എം അഷറഫിനെതിരെ സ്വതന്ത്ര സ്ഥാനാർഥിയെ നിർത്തുമെന്നും ഒത്തുതീർപ്പ് രാഷ്ട്രീയം അംഗീകരിക്കാൻ കഴിയില്ലെന്നും മുന്നണി വ്യക്തമാക്കി. നിരവധി പേരാണ് യോഗത്തിൽ പങ്കെടുത്തത്.

മുസ്‍ലിം ലീഗ് സീറ്റുകളിൽ ധാരണ: കെ.എം. ഷാജി കാസർകോട്, വേങ്ങരയിൽ പി.കെ. കുഞ്ഞാലിക്കുട്ടി, കോഴിക്കോട് സൗത്തിൽ എം.കെ. മുനീർ
M
MadhyamamSource Link
about 2 months ago