റിയാദ്/കോട്ടയം: റിയാദിൽ വ്യാപാര സ്ഥാപനം നടത്തിയിരുന്ന മുൻ പ്രവാസി കെ.വി. മാത്യു (57) നാട്ടിൽ നിര്യാതനായി. കോട്ടയം വെച്ചൂർ സ്വദേശിയാണ്. റിയാദിലെ ബത്ഹയിൽ ശീമാട്ടി ടെക്സ്റ്റയിൽസ് എന്ന പേരിലാണ് വ്യാപാര സ്ഥാപനം നടത്തിയിരുന്നത്. ബത്ഹ കോമേഴ്സ്യൽ സെൻററിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. വർഷങ്ങൾക്ക് മുന്നെയുണ്ടായ തീപിടിത്തത്തിൽ കട അടഞ്ഞതിനെ തുടർന്ന് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. സ്വദേശമായ വെച്ചൂരിൽ ‘മിന്നൂസ് ടെക്സ്റ്റയിൽസ്’ എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. പരേതനായ വക്കച്ചെൻറയും പെണ്ണമ്മയുടെയും മകനാണ്. ഭാര്യ: ജിജി മാത്യു, മക്കൾ: മെറീന, ആൽബിൻ (ഇരുവരും യു.കെയിലാണ്), മരുമകൻ: അനൂപ്. വെച്ചൂർ കൊച്ചുപുത്തൻപുരയ്ക്കൽ (കാഞ്ഞിരക്കാട്ടുകരി) കുടുംബാംഗമാണ്. ചൊവ്വാഴ്ച വെച്ചൂർ സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തി.

മുൻ പ്രവാസി വ്യാപാരി കെ.വി. മാത്യു നാട്ടിൽ നിര്യാതനായി
M
MadhyamamSource Link
about 1 month ago