Posted On date_range 28 March 2026 9:13 AM IST Updated On date_range 28 March 2026 9:13 AM IST മുൻ ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി text_fields bookmark_border മനാമ: ദീർഘകാലം ബഹ്‌റൈൻ പ്രവാസിയായിരുന്ന വള്ളിക്കാപ്പറ്റ സ്വദേശി മുഹമ്മദ് സലീം (62) നാട്ടിൽ അന്തരിച്ചു. മഞ്ചേരിക്കടുത്ത് വള്ളിക്കാപ്പറ്റ സ്വദേശിയായ അദ്ദേഹം നാല് പതിറ്റാണ്ടിലധികം ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയത്തിൽ ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. രണ്ട് വർഷം മുൻപാണ് അദ്ദേഹം പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ വിശ്രമജീവിതം ആരംഭിച്ചത്. ഭാര്യ: മുംതാസ്. മക്കൾ: സൽമാൻ (യു.കെ), നൈമ. മരുമക്കൾ: റഫീഖ്, ഷിജി. സഹോദരങ്ങൾ: ഇക്ബാൽ (ബഹ്‌റൈൻ), പർവീൺ (ബഹ്‌റൈൻ), ജമീല.പ്രമുഖ സാമൂഹ്യപ്രവർത്തകൻ നാസർ മഞ്ചേരിയുടെ ഭാര്യസഹോദരനാണ് പരേതനായ മുഹമ്മദ് സലീം. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Former Bahraini expatriate dies in country
