ന്യൂയോർക്ക്: മയക്കുമരുന്നുകടത്ത് കേസിൽ കുറ്റാരോപിതനായ മുൻ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോ അടുത്ത വ്യാഴാഴ്ച ന്യൂയോർക്ക് കോടതിയിൽ ഹാജരാകും. ജനുവരിയിൽ യു.എസ് സൈന്യം തട്ടിക്കൊണ്ടുപോയതാണെന്ന വാദത്തിൽ ഉറച്ചുനിൽക്കുന്ന മഡൂറോ, തനിക്കെതിരെയുള്ള കുറ്റപത്രം റദ്ദാക്കണമെന്ന് കോടതിയിൽ ആവശ്യപ്പെടുന്നതിനാണ് കോടതിയെ കാണുന്നത്. തന്റെ മേലുള്ള ആരോപണങ്ങൾ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഗൂഢാലോചനയാണെന്ന് അദ്ദേഹം ആവർത്തിച്ചു. 2025 ജനുവരി മൂന്നിന് കാരക്കാസിൽവെച്ച് യു.എസ് സ്പെഷ്ൽ ഫോഴ്സ് തട്ടികൊണ്ടുപോയെന്ന് ആരോപിക്കുന്ന മഡൂറോയും ഭാര്യ സിലിയ ഫ്ലോറസും നിലവിൽ ബ്രൂക്ലിനിലെ ഡിറ്റൻഷൻ സെന്ററിലാണുള്ളത്. ഇതുവരെ ഇരുവരും ജാമ്യത്തിനായി അപേക്ഷിച്ചിട്ടില്ല. ജഡ്ജി ആൽവിൻ ഹെല്ലസ്റ്റീൻ കേസ് പരിഗണിക്കുമ്പോൾ വിചാരണ തീയതി പ്രഖ്യാപിക്കും. വെനസ്വേലൻ സർക്കാറിന്റെ ഫണ്ട് മഡൂറോയുടെ നിയമസഹായത്തിനായി ഉപയോഗിക്കുന്നത് അമേരിക്ക തടയുകയാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ കുറ്റപ്പെടുത്തി. മഡൂറോ ജയിലിലായതോടെ ആക്ടിങ് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ മഡൂറോയുടെ വിശ്വസ്തരെ സുപ്രധാന തസ്തികകളിൽനിന്ന് നീക്കം ചെയ്തു. പ്രതിരോധ മന്ത്രിയെയും അറ്റോർണി ജനറലിനെയും മാറ്റിയ റോഡ്രിഗസ്, കഴിഞ്ഞ 20 വർഷമായി രാജ്യം പിന്തുടർന്നിരുന്ന സോഷ്യലിസ്റ്റ് നയങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തിക്കഴിഞ്ഞു. കൊളംബിയൻ വിമത ഗ്രൂപ്പായ ഫാർക്കിന്റെ സഹായത്തോടെ അമേരിക്കയിലേക്ക് വലിയ തോതിൽ കൊക്കെയ്ൻ കടത്തിയെന്നാണ് മഡൂറോയ്ക്കെതിരെയുള്ള പ്രധാന ആരോപണം. കുറ്റം തെളിയിക്കപ്പെട്ടാൽ ജീവപര്യന്തം തടവ് വരെ ലഭിക്കാവുന്ന 'നാർക്കോ ടെററിസം' നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 2006ൽ നിലവിൽവന്ന ഈ നിയമപ്രകാരം ഇതുവരെ 83 പേർക്കെതിരെ അമേരിക്ക കേസെടുത്തിട്ടുണ്ട്. എന്നാൽ, വെനസ്വേലയെ തകർക്കാനുള്ള രാഷ്ട്രീയ ആയുധം മാത്രമാണ് ഈ ആരോപണങ്ങളെന്ന് മഡൂറോയുടെ വാദം.

മുൻ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദൂറോയെ ന്യൂയോർക്ക് കോടതിയിൽ ഹാജരാക്കും
M
MadhyamamSource Link
about 1 month ago