BoolokamBoolokam
മു​നി​യു​ടെ പ്ര​സാ​ദം

മു​നി​യു​ടെ പ്ര​സാ​ദം

M
MadhyamamSource Link
‘‘പ്ര​സാ​ദി​നെ നി​ത്യ​ന്റെ അ​ന​ന്ത​ര​ഗാ​മി​യാ​യി ഞാ​ൻ നാ​ളെ പ്ര​ഖ്യാ​പി​ക്കാ​ൻ പോ​കു​ന്നു.’’ ഒ​രു ദി​വ​സം തി​ക​ച്ചും അ​പ്ര​തീ​ക്ഷി​ത​മാ​യി ന​ട​രാ​ജഗു​രു പ്ര​സാ​ദി​നെ വി​ളി​ച്ചി​ട്ട് പ​റ​ഞ്ഞ​താ​ണി​ത്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ നഗ​രൂ​രി​ൽ ജ​നി​ച്ച എം.​എ​ൻ. പ്ര​സാ​ദ്, ഇ​ന്ന​റി​യ​പ്പെ​ടു​ന്ന ഗു​രു മു​നി നാ​രാ​യ​ണ പ്ര​സാ​ദ് ആ​യി മാ​റി​യ​തി​നു പി​ന്നി​ലു​ള്ള ഈ ​സം​ഭ​വം ന​ട​ക്കു​ന്ന​ത് 1971ലാ​ണ്. കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ് നേ​ടി​യ ‘ആ​ത്മാ​യ​നം’ എ​ന്ന ആ​ത്മ​ക​ഥ​യി​ൽ മു​നി നാ​രാ​യ​ണ പ്ര​സാ​ദ് ത​ന്നെ എ​ഴു​തി​യ​താ​ണ് ഇ​ക്കാ​ര്യം. ‘നി​ത്യ​ൻ’ എ​ന്ന് ന​ട​രാ​ജ​ഗു​രു... ‘‘പ്ര​സാ​ദി​നെ നി​ത്യ​ന്റെ അ​ന​ന്ത​ര​ഗാ​മി​യാ​യി ഞാ​ൻ നാ​ളെ പ്ര​ഖ്യാ​പി​ക്കാ​ൻ പോ​കു​ന്നു.’’ ഒ​രു ദി​വ​സം തി​ക​ച്ചും അ​പ്ര​തീ​ക്ഷി​ത​മാ​യി ന​ട​രാ​ജഗു​രു പ്ര​സാ​ദി​നെ വി​ളി​ച്ചി​ട്ട് പ​റ​ഞ്ഞ​താ​ണി​ത്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ നഗ​രൂ​രി​ൽ ജ​നി​ച്ച എം.​എ​ൻ. പ്ര​സാ​ദ്, ഇ​ന്ന​റി​യ​പ്പെ​ടു​ന്ന ഗു​രു മു​നി നാ​രാ​യ​ണ പ്ര​സാ​ദ് ആ​യി മാ​റി​യ​തി​നു പി​ന്നി​ലു​ള്ള ഈ ​സം​ഭ​വം ന​ട​ക്കു​ന്ന​ത് 1971ലാ​ണ്. കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ് നേ​ടി​യ ‘ആ​ത്മാ​യ​നം’ എ​ന്ന ആ​ത്മ​ക​ഥ​യി​ൽ മു​നി നാ​രാ​യ​ണ പ്ര​സാ​ദ് ത​ന്നെ എ​ഴു​തി​യ​താ​ണ് ഇ​ക്കാ​ര്യം. ‘നി​ത്യ​ൻ’ എ​ന്ന് ന​ട​രാ​ജ​ഗു​രു പ​റ​ഞ്ഞ​ത് നി​ത്യ ചൈ​ത​ന്യ യ​തി​യെ ഉ​ദ്ദേ​ശി​ച്ചാ​ണ്. ഇ​ങ്ങ​നെ പ്ര​ഖ്യാ​പി​ക്കു​ക മാ​ത്ര​മ​ല്ല ന​ട​രാ​ജ ഗു​രു ചെ​യ്ത​ത്. അ​ടു​ത്ത​ദി​വ​സം ത​ന്നെ അ​ത് ന​ട​പ്പാ​ക്കി​ക്കൊ​ണ്ട് വി​ൽ​പ​ത്രം എ​ഴു​തി ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ചെ​യ്തു. അ​തി​നു ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പു​ത​ന്നെ പ്ര​സാ​ദ് ന​ട​രാ​ജ​ഗു​രു​വി​ൽ​നി​ന്ന് ബ്ര​ഹ്മ​ചാ​രി ദീ​ക്ഷ വാ​ങ്ങി നാ​രാ​യ​ണ ഗു​രു​കു​ല​ത്തി​ലെ അ​ന്തേ​വാ​സി​യാ​യി​ക്ക​ഴി​ഞ്ഞി​രു​ന്നു. പൂ​ർ​വാ​ശ്ര​മ​ത്തി​ലെ, മാ​ധ​വ​ന്റെ മ​ക​ൻ എം.​എ​ൻ. പ്ര​സാ​ദി​നെ, ചു​രു​ക്കെ​ഴു​ത്തി​ൽ അ​തേ പേ​ര് നി​ല​നി​ർ​ത്തി​ക്കൊ​ണ്ട് മു​നി നാ​രാ​യ​ണ പ്ര​സാ​ദ് എ​ന്ന സ​ന്യാ​സ നാ​മം ന​ട​രാ​ജ​ഗു​രു ന​ൽ​കി. മാ​ധ​വ​ന്റെ സ്ഥാ​ന​ത്തു ‘മു​നി’ വ​ന്നു; വീ​ട്ടു​പേ​ര് ‘നാ​രാ​യ​ണ’ ആ​യി. ഈ ​പേ​ര് ന​ൽ​കി​യ​ശേ​ഷം ന​ട​രാ​ജ​ഗു​രു അ​തൊ​ന്നു വി​ശ​ദീ​ക​രി​ച്ച കാ​ര്യം ഒ​രു സ്വ​കാ​ര്യ സം​ഭാ​ഷ​ണ​ത്തി​ൽ പ​റ​ഞ്ഞ​ത് ഓ​ർ​ക്കു​ന്നു: ‘പ്ര​സാ​ദ് മു​നി നാ​രാ​യ​ണ​ന​ല്ല, മു​നി നാ​രാ​യ​ണ​ന്റെ പ്ര​സാ​ദ​മാ​ണ്.’ അ​ന​ന്ത​ര​ഗാ​മി​യാ​യി നി​ശ്ച​യി​ച്ച ര​ജി​സ്‌​ട്രേ​ഷ​ൻ ക​ഴി​ഞ്ഞ അ​ന്നു​ത​ന്നെ ഒ​രു ചോ​ദ്യം ഗു​രു ശി​ഷ്യ​നോ​ട് ചോ​ദി​ച്ചു: ‘‘സ​ന്യാ​സി​യു​ടെ ഏ​റ്റ​വും വ​ലി​യ സ​മ്പ​ത്ത് എ​ന്താ​ണ്?’’ ‘‘ത്യാ​ഗം’’ എ​ന്നാ​യി​രു​ന്നു മ​റു​പ​ടി. തു​ട​ർ​ന്ന് അ​ടു​ത്ത ചോ​ദ്യ​വും വ​ന്നു: ‘‘ഒ​രു ത്യാ​ഗി​യാ​യി ഗു​രു​കു​ല​ത്തി​ൽ ജീ​വി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ എ​ന്തു​ചെ​യ്യും?’’ ഒ​രു സ​ർ​ക്കാ​ർ എ​ൻ​ജി​നീ​യ​റി​ങ് വ​കു​പ്പി​ലെ ജോ​ലി രാ​ജി​വെ​ച്ച് ഗു​രു​കു​ല അ​ന്തേ​വാ​സി​യാ​യി​ക്ക​ഴി​ഞ്ഞ പ്ര​സാ​ദി​ന് ത്യാ​ഗം വെ​റും സി​ദ്ധാ​ന്തം മാ​ത്ര​മാ​യി​രു​ന്നി​ല്ല. അ​തു​കൊ​ണ്ട് ‘‘അ​ന്ന് ഗു​രു​കു​ലം വി​ടും’’ എ​ന്ന് പ​റ​യാ​ൻ തോ​ന്നി​യെ​ങ്കി​ലും ത​ന്നെ പ​ര​മ്പ​ര​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ സ്ഥി​തി​ക്ക് ഉ​ത്ത​രം പ​റ​യാ​നാ​കാ​തെ ഇ​രു​ന്ന​പ്പോ​ൾ ഗു​രു ത​ന്നെ ഉ​ത്ത​രം ന​ൽ​കി ‘‘അ​ന്ന് ഗു​രു​കു​ലം വി​ട​ണം.’’ ഗു​രു​കു​ലം വി​ടാ​തെ, നി​ത്യ ചൈ​ത​ന്യ യ​തി 1999ൽ ​സ​മാ​ധി പ്രാ​പി​ച്ച​പ്പോ​ൾ പ​ര​മ്പ​ര​യി​ൽ​നി​ന്ന് ഗു​രു​കു​ലാ​ധ്യ​ക്ഷ​നും ഗു​രു​വു​മാ​യി മാ​റി​യ ശേ​ഷ​മാ​ണ് ഇ​പ്പോ​ൾ മു​നി നാ​രാ​യ​ണ പ്ര​സാ​ദ് ഇ​ഹ​ലോ​ക​വാ​സം വെ​ടി​ഞ്ഞ​ത്. ആ​ദ്യ​കാ​ല​ത്ത്, ബ്ര​ഹ്മ​ചാ​രി ആ​യി​രു​ന്നെ​ങ്കി​ൽ​ക്കൂ​ടി, ന​ട​രാ​ജ ഗു​രു പ്ര​സാ​ദി​ന് യ​ഥാ​ർ​ഥ​ത്തി​ലു​ള്ള ഒ​രു ‘ശി​ഷ്യ​ൻ’ എ​ന്ന​നി​ല​യി​ൽ ശി​ക്ഷ​ണം ന​ൽ​കി​യി​രു​ന്നി​ല്ല. എ​ന്നാ​ൽ, പ​ര​മ്പ​ര​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തോ​ടെ സ​മീ​പ​ന​ത്തി​ൽ മാ​റ്റം​വ​ന്നു. അ​ടു​ത്ത ദി​വ​സം​ത​ന്നെ ഭ​ഗ​വ​ദ്ഗീ​ത​യി​ലെ ര​ണ്ടാം അ​ധ്യാ​യം പ​തി​നാ​റാം ശ്ലോ​കം വാ​യി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നി​ട്ട്, അ​തി​ലെ അ​ന്ത​ർ ര​ഹ​സ്യം എ​ന്താ​ണെ​ന്ന് ചോ​ദി​ക്കു​ക​യും ചെ​യ്തു. അ​പ്പോ​ൾ മാ​ത്ര​മ​ല്ല വ​ർ​ഷ​ങ്ങ​ളോ​ളം അ​തി​ന് ഉ​ത്ത​രം ല​ഭി​ച്ച​തു​മി​ല്ല. പി​ന്നീ​ട് എ​ന്തു​ണ്ടാ​യി? ‘‘അ​വ​സാ​നം അ​ത് തെ​ളി​ഞ്ഞു​കി​ട്ടി​യ​പ്പോ​ൾ ഗീ​ത​ക്കു​ള്ളി​ലേ​ക്കും നാ​രാ​യ​ണ ഗു​രു​വി​ന്റെ കൃ​തി​ക​ൾ​ക്കു​ള്ളി​ലേ​ക്കും ഉ​പ​നി​ഷ​ത്തു​ക​ളു​ടെ ഉ​ള്ളി​ലേ​ക്കും അ​നാ​യാ​സം ക​ട​ക്കാ​നു​ള്ള താ​ക്കോ​ൽ കൈ​വ​ശ​മാ​യ​തു​പോ​ലെ​യാ​യി. ഇ​വ​ക്കെ​ല്ലാം സ്വ​ന്ത​മാ​യ വ്യാ​ഖ്യാ​നം ഭാ​വി​യി​ൽ എ​ഴു​താ​ൻ ധൈ​ര്യം ഈ ​താ​ക്കോ​ൽ കൈ​വ​ശ​മു​ള്ള​താ​ണ്.’’ നിരവധി കൃ​തി​ക​ളു​ടെ ര​ച​യി​താ​വാ​യ മു​നി നാ​രാ​യ​ണ പ്ര​സാ​ദി​ന്റെ ജ​ന​ന​വും ഇ​വി​ടെ​യാ​ണ്. ന​ട​രാ​ജ ഗു​രു​വി​നൊ​പ്പം നി​ത്യ ചൈ​ത​ന്യ യ​തി​യെ​യും മു​നി ത​ന്റെ ഗു​രു​വാ​യി ക​രു​തി​യി​രു​ന്നു. ‘‘വേ​ദാ​ന്ത​ത്തി​ന്റെ താ​ക്കോ​ൽ പ്ര​സാ​ദി​ന്റെ കൈ​യി​ലു​ണ്ട്’’ എ​ന്ന് ഒ​രി​ക്ക​ൽ യ​തി പ​റ​യു​ക​യും ചെ​യ്തു. യ​തി​യു​ടെ ‘ഭ​ഗ​വ​ദ്ഗീ​താ സ്വാ​ധ്യാ​യം’ എ​ന്ന ബൃ​ഹ​ത്താ​യ ഗീ​താ​വ്യാ​ഖ്യാ​നം ഒ​രു ജ്യേ​ഷ്ഠ​നും അ​നു​ജ​നും ത​മ്മി​ലു​ള്ള സം​വാ​ദ​രൂ​പ​ത്തി​ലാ​ണ്. അ​നു​ജ​ന്റെ സം​ശ​യ​ങ്ങ​ൾ​ക്കു​ള്ള മ​റു​പ​ടി എ​ന്ന​നി​ല​യി​ലാ​ണ് പു​സ്ത​ക​ത്തി​ലെ ചി​ന്ത വി​ക​സി​ക്കു​ന്ന​ത്. അ​തി​ലെ അ​നു​ജ​ൻ താ​നാ​ണെ​ന്ന്, പി​ന്നീ​ട് ഗു​രു​വാ​യി മാ​റി സ്വ​ന്ത​മാ​യി ഗീ​താ​വ്യാ​ഖ്യാ​നം ര​ചി​ച്ച മു​നി പ​റ​ഞ്ഞി​ട്ടു​ണ്ട്. ഇം​ഗ്ലീ​ഷി​ലും മ​ല​യാ​ള​ത്തി​ലു​മാ​യി വ​ള​രെ ആ​ഴ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന പ​ഠ​ന​ങ്ങ​ൾ ഉ​ള്ള​പ്പോ​ഴും മു​നി നാ​രാ​യ​ണ പ്ര​സാ​ദി​ന്റെ ഏ​റ്റ​വും ‘ജ​ന​കീ​യം’ എ​ന്ന് പ​റ​യാ​വു​ന്ന കൃ​തി ‘അ​റി​വി​ന്റെ ആ​ദ്യപാ​ഠ​ങ്ങ​ൾ’ ആ​യി​രി​ക്ക​ണം. അ​തി​ലെ വി​ഷ​യം ആ​ഴ​മു​ള്ള​താ​ണെ​ങ്കി​ലും കു​ട്ടി​ക​ളെ മു​ന്നി​ൽ​ക്ക​ണ്ടു​കൊ​ണ്ട്, അ​തി​ന് യോ​ജി​ക്കു​ന്ന ശൈ​ലി​യി​ലാ​ണ് അ​തി​ന്റെ ര​ച​ന. പ​സ​ഫി​ക് ദ്വീ​പാ​യ ഫി​ജി​യി​ലെ ത​ന്റെ ‘ഏ​കാ​ന്ത​വാ​സ’ കാ​ല​ത്ത് ‘Basic Lessons on India's Wisdom’ എ​ന്ന പു​സ്ത​കം മ​ല​യാ​ള​ത്തി​ലാ​ക്കി​യ​താ​ണി​ത്. അ​സ​മീ​സ് ഉ​ൾ​പ്പെ​ടെ പ​ല ഭാ​ഷ​ക​ളി​ലേ​ക്കും ഈ ​പു​സ്ത​കം ത​ർ​ജ​മ ചെ​യ്യ​പ്പെ​ട്ടു. ‘വേ​ദാ​ന്ത​ത്തി​ന്റെ താ​ക്കോ​ൽ’ ഉ​പ​യോ​ഗി​ച്ച് ഭാ​ര​തീ​യ പ​ശ്ചാ​ത്ത​ല​മു​ള്ള കൃ​തി​ക​ൾ വ്യാ​ഖ്യാ​നി​ക്കു​ക മാ​ത്ര​മ​ല്ല മു​നി ചെ​യ്ത​ത്. തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ, സെ​മി​റ്റി​ക് മ​ത​ങ്ങ​ളു​ടെ വി​ശു​ദ്ധ പു​സ്ത​ക​ങ്ങ​ളി​ലെ ‘ര​ഹ​സ്യ അ​റ​ക​ൾ’ ഈ ​താ​ക്കോ​ൽ ഉ​പ​യോ​ഗി​ച്ചു തു​റ​ന്ന​ത് മു​നി​യു​ടെ ത​ന​താ​യ സം​ഭാ​വ​നത​ന്നെയായി​രി​ക്ക​ണം. ‘സു​വി​ശേ​ഷ​ങ്ങ​ൾ വേ​ദാ​ന്ത ദൃ​ഷ്ടി​യി​ൽ’ എ​ന്ന പു​സ്ത​കം ‘Christ the Guru’ എ​ന്ന പേ​രി​ൽ ഇം​ഗ്ലീ​ഷി​ലും പ്ര​സി​ദ്ധീ​ക​രി​ച്ചു. മു​സ്ത​ഫ മൗ​ല​വി​യു​ടെ പ്രേ​ര​ണ​യി​ൽ ര​ചി​ച്ച ‘അ​ല്ലാ​ഹു​വി​ന്റെ നാ​മ​ത്തി​ൽ’, ‘100 പ്ര​വാ​ച​ക വ​ച​ന​ങ്ങ​ൾ’ എ​ന്നീ ഗ്ര​ന്ഥ​ങ്ങ​ളു​ടെ ചു​വ​ടു​പി​ടി​ച്ച് ഇ​നി​യാ​രെ​ങ്കി​ലും എ​ഴു​തി​യാ​ലും അ​തി​നു വ​ഴി​തെ​ളി​ച്ച​ത് മു​നി​യ​ല്ലാ​തെ മ​റ്റാ​രു​മാ​യി​രി​ക്കി​ല്ല. 2024ൽ ​രാ​ജ്യം പ​ത്മ​ശ്രീ ന​ൽ​കി മു​നി​യെ ആ​ദ​രി​ച്ച​പ്പോ​ൾ അ​തി​നു പി​ന്നി​ൽ ഈ ​ത​ന​താ​യ സം​ഭാ​വ​ന​ക​ൾ ഒ​രു പ്ര​ധാ​ന ഘ​ട​ക​മാ​യി​രി​ക്ക​ണം. ത​ന്നെ​യ​ല്ല, നാ​രാ​യ​ണ ഗു​രു​വി​ന്റെ ‘‘ഒ​രു ജാ​തി ഒ​രു മ​തം ഒ​രു ദൈ​വം മ​നു​ഷ്യ​ന്’’ എ​ന്ന സൂ​ക്ത​ത്തി​ന്റെ അ​ഗാ​ധ​മാ​യ അ​ർ​ഥ​ത​ല​ങ്ങ​ളും ഈ ​വേ​ദാ​ന്ത വീ​ക്ഷ​ണ​ത്തി​ലൂ​ടെ അ​നാ​വ​ര​ണം ചെ​യ്യ​പ്പെ​ടു​ന്നു. ഈ ​പു​സ്ത​ക​ങ്ങ​ൾ ഇം​ഗ്ലീ​ഷി​ൽ പ​രി​ഭാ​ഷ​പ്പെ​ടു​ത്തു​ന്ന ജോ​ലി​യി​ലാ​യി​രു​ന്നു മു​നി അ​വ​സാ​ന കാ​ല​ത്ത്. നാ​രാ​യ​ണ ഗു​രു​കു​ലം​പോ​ലു​ള്ള ഒ​രു ആ​ധ്യാ​ത്മി​ക പ്ര​സ്ഥാ​ന​ത്തി​ന്റെ ല​ക്ഷ്യ​മാ​യി മു​നി നാ​രാ​യ​ണ പ്ര​സാ​ദ് എ​ഴു​തി​യ​തും മു​നി​യെ മ​ന​സ്സി​ലാ​ക്കാ​നു​ള്ള ഒ​രു താ​ക്കോ​ലാ​ണ്: ‘‘ഭാ​ര​ത​ത്തി​ലെ​ന്ന​പോ​ലെ ലോ​ക​ത്തി​ന്റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും കാ​ലാ​കാ​ല​ങ്ങ​ളി​ൽ ഉ​ദ​യം ചെ​യ്തി​ട്ടു​ള്ള ജ്ഞാ​ന​സൂ​ര്യ​ന്മാ​ർ ചൊ​രി​ഞ്ഞു​ത​ന്ന അ​റി​വി​ന്റെ മു​ത്തു​ക​ൾ ന​ഷ്ട​പ്പെ​ട്ടു​പോ​കാ​തെ​യും കാ​ലാ​നു​രൂ​പ​മാ​യ ത​ര​ത്തി​ൽ തേ​ച്ചുമി​നു​ക്കി​യും സം​ര​ക്ഷി​ച്ച് നി​ർ​ത്തു​ക’’ എ​ന്ന​താ​ണ് അ​തി​ലെ പ്ര​ധാ​ന ആ​ശ​യം. മു​നി ത​ന്റെ ജീ​വി​തം സ​മ​ർ​പ്പി​ച്ച​തും ഇ​തേ ല​ക്ഷ്യ​ത്തി​നു വേ​ണ്ടി​ത്ത​ന്നെ​യാ​യി​രു​ന്നു. നടരാജഗുരു,നിത്യചൈതന്യ യതി ലോ​ക​ത്തി​ന്റെ കാ​ഴ്ച​പ്പാ​ടി​ൽ, 1938ൽ ​ഭൂ​ജാ​ത​നാ​യ മു​നി നാ​രാ​യ​ണ പ്ര​സാ​ദ് 2026 ഏ​പ്രി​ൽ 25ന് ​സ​മാ​ധി​യ​ട​ഞ്ഞു. എ​ന്നാ​ൽ, മു​നി സ്വ​യം ക​ണ്ട​ത് അ​ങ്ങ​നെ​യാ​ണോ? അ​ല്ല. ‘‘എ​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ജീ​വി​തം ശ​വ​ക്കു​ഴി​യി​ൽ നി​ൽ​ക്കു​ന്നി​ല്ല. എ​ന്നി​ലെ ബാ​ഹ്യ​രൂ​പം മാ​ത്ര​മാ​ണ് അ​വി​ടെ അ​വ​സാ​നി​ക്കു​ന്ന​ത്. എ​ന്നി​ലെ സ​ത്യം അ​ന​ന്ത​മാ​യി തു​ട​രും; ഏ​ക​മാ​യ പ​ര​മസ​ത്യ​വു​മാ​യി അ​ലി​ഞ്ഞു​ചേ​ർ​ന്ന് അ​വി​രാ​മം തു​ട​രും. ഏ​തു രൂ​പ​ത്തി​ൽ? അ​ത​റി​യാ​തി​രി​ക്കു​ന്ന​ത​ല്ലേ ന​ല്ല​ത്? അ​തെ​വി​ടെ തു​ട​ങ്ങി​യെ​ന്ന​തും അ​ജ്ഞാ​ത​മാ​ണ്.’’ സ്വ​ജീ​വി​ത​ത്തെ​പ്പ​റ്റി ത​നി​ക്കു അ​വ​സാ​ന​മാ​യി പ​റ​യാ​നു​ള്ള​ത് ഒ​രു ക​വി​താ​ശ​ക​ല​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നു മു​മ്പാ​യി ആ​ത്മ​ക​ഥ​യി​ൽ മു​നി എ​ഴു​തി​യ​താ​ണി​ത് (2015ൽ ​ഡി.​സി ബു​ക്സ് ‘ആ​ത്മാ​യ​നം’ പ്ര​കാ​ശ​നം ചെ​യ്ത​പ്പോ​ൾ അ​ത് പ​രി​ച​യ​പ്പെ​ടു​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത് എ​ന്നോ​ടാ​യി​രു​ന്നു എ​ന്ന​ത് ഒ​ന്നോ​ർ​ത്തു​കൊ​ള്ള​ട്ടെ). ഈ ​മ​നോ​ഭാ​വ​ത്തോ​ടെ, ശാ​ന്ത​മ​ന​സ്ക​നാ​യി​രു​ന്നു​കൊ​ണ്ട് അ​ജ്ഞേ​യ​മാ​യ അ​ന​ന്ത​വി​സ്തൃ​ത​മാ​യ ഭാ​വി​യെ​പ്പ​റ്റി മു​നി അ​ന്നെ​ഴു​തി: നീ​ളു​ന്നൊ​രി​സ​ന്ധ്യാ​വേ​ള രാ​വ​തി​ൽ ചേ​ർ​ന്ന​ലി​ഞ്ഞി​ടും പു​ത്ത​ൻ പ​ക​ലു​ക​ൾ വീ​ണ്ടും വ​ന്നു​ദി​ച്ചീ​ടു​മേ ദൃ​ഢം അ​വ​ത​ൻ പു​ല​ർ​വെ​ട്ട​ത്തി​ൽ പു​തു​പൂ​ക്ക​ൾ വി​ട​ർ​ന്നി​ടും അ​പ്പൂ​നി​ര​യ്ക്കു​ള്ളി​ലാ​യ് ഞാ​ൻ വാ​ണീ​ടു​മെ​ന്നു​മെ​ന്നു​മേ... ത​ന്റെ പു​സ്ത​ക​പ്പൂ​നി​ര​ക്കു​ള്ളി​ലാ​യ് മു​നി നാ​രാ​യ​ണ പ്ര​സാ​ദ് എ​ന്നും വാ​ണീ​ടും.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!