മംഗളൂരു: ബദനിടിയൂർ ഗ്രാമത്തിലെ 90 സെന്റ് പ്ലോട്ടിന്റെ സിംഗിൾ ലേഔട്ട് പ്ലാൻ അംഗീകരിക്കുന്നതിലെ കാലതാമസത്തിനെതിരെ മുൻ ഉഡുപ്പി ബി.ജെ.പി എംഎൽ.എ രഘുപതി ഭട്ട് ആരംഭിച്ച ഒറ്റയാൻ സമരം വിജയകരമായി അവസാനിച്ചു. ഉഡുപ്പി നഗര വികസന അതോറിറ്റി (യുയുഡിഎ) അനുമതി കത്ത് നൽകി. റിസോർട്ട് നിർമാണത്തിനായി ലേഔട്ട് പ്ലാനിന് അംഗീകാരം നൽകുന്നതിൽ അതോറിറ്റിയിൽ നിന്നുള്ള കാലതാമസത്തിൽ പ്രതിഷേധിച്ചായിരുന്നു സമരം. രണ്ട് വർഷം മുമ്പ് സിംഗിൾ ലേ ഔട്ട് അംഗീകാരത്തിന് അപേക്ഷിച്ചിട്ടും അനുമതി നിഷേധിച്ചിരുന്നു. കാലതാമസത്തിൽ നിരാശനായ അദ്ദേഹം അതോറിറ്റി ഓഫീസിന് മുന്നിൽ അനിശ്ചിതകാല സമരം നടത്തി. തീരദേശ റിസോർട്ട് വികസിപ്പിക്കാനുള്ള പദ്ധതികളുമായി 2024 മാർച്ച് 20 ന് അനുമതിക്കായി ഭട്ട് അപേക്ഷിച്ചിരുന്നു. മൂന്ന് മാസത്തിനുള്ളിൽ അനുമതി നൽകേണ്ടതായിരുന്നുവെങ്കിലും വിവിധ കാരണങ്ങളാൽ 24 മാസത്തിലേറെയായി അത് വൈകിപ്പിച്ചു. സിറ്റിംഗ് എംഎൽഎ യശ്പാൽ സുവർണയുടെ ഇടപെടലാണ് കാലതാമസത്തിന് കാരണമെന്ന് ഭട്ട് ആരോപിച്ചു.പ്രതിഷേധത്തിന് ശേഷം നീതി ലഭിച്ചതിൽ സംതൃപ്തിയുണ്ടെന്ന് ഭട്ട് മാധ്യമങ്ങളോട് പറഞ്ഞു.

മുൻ എം.എൽ.എയുടെ സമരം ലക്ഷ്യം കണ്ടു; ലേഔട്ട് പ്ലാൻ അംഗീകരിച്ചു
M
MadhyamamSource Link
about 2 months ago