റിയാദ്: മൂന്ന് പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി സുലൈ ഏരിയ യൂനിറ്റ് അംഗം നാസർ ഇളംകൂറിന് കേളി സുലൈ യൂനിറ്റിെൻറ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. മലപ്പുറം വണ്ടൂർ ഇളംകൂർ സ്വദേശിയായ നാസർ, അസീസയിലെ അലൂബ് യുനൈറ്റഡ് ട്രേഡിങ് കമ്പനിയിൽ ഡ്രൈവറായിട്ടാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. മൂന്ന് പതിറ്റാണ്ടിനിപ്പുറം അതേ സ്ഥാപനത്തിെൻറ ജനറൽ മാനേജർ പദവിയിലിരുന്നാണ് അദ്ദേഹം പ്രവാസം അവസാനിപ്പിക്കുന്നത്. സുലൈ ഏരിയയിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ യൂനിറ്റ് പ്രസിഡൻറ് ഷമീർ പറമ്പടി അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി സമിതിയംഗം ഷമീർ കുന്നുമ്മൽ, സീബ കൂവോട്, ഏരിയ രക്ഷാധികാരി സെക്രട്ടറി അനിരുദ്ധൻ, കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡൻറ് രാമകൃഷ്ണൻ, സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി, സുലൈ ഏരിയ പ്രസിഡൻറ് ഹാഷിം കുന്നുംതറ, ഏരിയ സെക്രട്ടറി കൃഷ്ണൻകുട്ടി, ഏരിയ ട്രഷറർ റീജേഷ് രയരോത്ത്, ഏരിയ രക്ഷാധികാരി സമിതി അംഗം നാസർ കാരക്കുന്ന്, ജോർജ്, ഏരിയ കമ്മിറ്റി അംഗം ഷറഫ് ബബ്തൈൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ സുലൈ യൂനിറ്റ് അംഗങ്ങൾ ചേർന്ന് നാസർ ഇളംകൂറിന് ഉപഹാരം കൈമാറി. യൂനിറ്റ് സെക്രട്ടറി നവാസ് ചടങ്ങിൽ സ്വാഗതവും നാസർ ഇളംകൂർ നന്ദിയും പറഞ്ഞു.

മൂന്ന് പതിറ്റാണ്ടിെൻറ പ്രവാസത്തിന് വിരാമം; നാസർ ഇളംകൂറിന് കേളി യാത്രയയപ്പ് നൽകി
M
MadhyamamSource Link
about 2 months ago