ജിദ്ദ: മൂന്ന് പതിറ്റാണ്ടോളം പ്രവാസം നയിച്ച ശേഷം മടങ്ങുന്ന ജലീൽ മാടമ്പ്രയ്ക്ക് ജിദ്ദയിലെ അമരമ്പലം പഞ്ചയാത്ത് പ്രവാസി കൂട്ടായ്മ (ജാപ്പ) യാത്രയയപ്പ് നൽകി . ജാപ്പ ഇഫ്താർ മീറ്റ് വേദിയിൽ നടന്ന ചടങ്ങിൽ നൂറിലധികം അംഗങ്ങൾ പങ്കെടുത്തു. നിയോ മുഖ്യരക്ഷാധികാരി സെയ്ഫുദ്ധീൻ വാഴയിൽ പരിപാടി ഉദ്ഘാടനം ചെയ്തു. ജാപ്പ പ്രസിഡൻറ് അനീഷ് തട്ടിയേക്കൽ അധ്യക്ഷത വഹിച്ചു. പ്രവാസകാലത്ത് രാഷ്ട്രീയ ഭേദമന്യേ, ജാതി മത വ്യത്യാസങ്ങൾക്കതീതമായി സമൂഹത്തെ ഏകോപിപ്പിച്ച് മുന്നോട്ട് നയിച്ച ജലീൽ മാടമ്പ്രയുടെ സേവനങ്ങളെ പ്രസംഗകർ പ്രത്യേകം എടുത്തുപറഞ്ഞു. നാട്ടിലുള്ള ചാരിറ്റി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുകയും, പ്രവാസികളുടെ ഇടയിൽ സൗഹൃദവും ഐക്യവും വളർത്തുന്നതിനും അദ്ദേഹം നൽകിയ സംഭാവനകൾക്ക് ചടങ്ങിൽ അംഗങ്ങൾ നന്ദി രേഖപ്പെടുത്തി. സാംസ്കാരിക, കലാ പരിപാടികളിലൂടെ സംഘടനയെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നതിലും അദ്ദേഹത്തിെൻറ പങ്ക് ശ്രദ്ധേയമാണെന്നും പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. നിയോ സെക്രട്ടറി അനസ് നിലമ്പൂർ, ഫസൽ മൂത്തേടം, നിയോ ട്രഷറർ ജലീൽ, ഷാഹിദ് എടക്കര, അബ്ബാസ് കരുളായ്, ജാപ്പ എക്സിക്യൂട്ടീവ് അംഗങ്ങളായ അഫ്സൽ മുണ്ടശേരി, ഉമ്മർ തോട്ടേക്കാട്, ഷമീർ കല്ലുങ്ങൽ, ടി.പി മുനീർ, മനാഫ് പാറക്കപ്പാടം, ഇബ്രാഹിം പാട്ടക്കരിമ്പ്, മുസ്തഫ മുപ്ര, മുത്തുപറമ്പ, ഉമ്മർ അടുക്കത്ത്, ഇർഷാദ് അടുക്കത്ത്, ഷറഫു മാങ്കായി, വി.കെ. ബഷീർ, വി.കെ. നൗഷാദ് എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി ശിഹാബ് പൊറ്റമ്മൽ സ്വാഗതവും ട്രഷറർ നിഷ്നു നന്ദിയും പറഞ്ഞു.

മൂന്ന് പതിറ്റാണ്ടത്തെ പ്രവാസത്തിന് വിട; ജലീൽ മാടമ്പ്രക്ക് അമരമ്പലം പ്രവാസി കൂട്ടായ്മയുടെ ആദരം
M
MadhyamamSource Link
about 2 months ago