മെഡിക്കൽ സമ്മിറ്റ് ലോഗോ പ്രകാശനം ചെയ്തു

മെഡിക്കൽ സമ്മിറ്റ് ലോഗോ പ്രകാശനം ചെയ്തു

M
MadhyamamSource Link
കോഴിക്കോട്: ഏപ്രിൽ 26ന് മുഹമ്മദ്‌ അബ്ദുറഹ്മാൻ സാഹിബ്‌ മെമ്മോറിയൽ ജൂബിലി ഹാളിൽ മെഡിക്കൽ ഫ്രറ്റേൺസ് സംഘടിപ്പിക്കുന്ന മെഡിക്കൽ സമ്മിറ്റിന്റെ ലോഗോ പ്രകാശനം വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി നിർവഹിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂർ, വൈസ് പ്രസിഡന്റ് ലബീബ് കായക്കൊടി, മെഡിക്കൽ ഫ്രറ്റേൺസ് ഭാരവാഹികളായ നബ്ഹാൻ താജ്, ഐശ്വര്യ, മുഹമ്മദ് ഷാബിൻ എന്നിവർ സംബന്ധിച്ചു. 'കെയർ ആസ് എ ഫ്രറ്റേണൽ പ്രാക്ടീസ്' എന്ന തലക്കെട്ടിൽ നടക്കുന്ന മെഡിക്കൽ സമ്മിറ്റിൽ ആരോഗ്യ വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികളും ചികിത്സ മേഖലയിലെ നീതിനിഷേധങ്ങളും ചർച്ച ചെയ്യും. സമ്മിറ്റിനോടനുബന്ധിച്ച് പ്രീ ഇവന്റുകൾ നടക്കും. മെഡിക്കൽ വിദ്യാർഥികൾ, ആരോഗ്യ പ്രവർത്തകർ, വിദഗ്ധർ എന്നിവരെ ഏകോപിപ്പിച്ചുള്ള പ്രവർത്തനവും പരിപാടികളുമാണ് നടക്കുക. സമ്മിറ്റിന്റെ ഡെലിഗേറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു. രജിസ്‌ട്രേഷൻ ഉദ്‌ഘാടനം അട്ടപ്പാടി ഐ.ടി.ഡി.പി മെഡിക്കൽ ഓഫിസർ ഡോ. ശരണ്യ നിർവഹിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മെഡിക്കൽ സമ്മിറ്റ് ലോഗോ പ്രകാശനം ചെയ്തു — Madhyamam | Boolo… | Boolokam