Posted On date_range 23 March 2026 8:09 AM IST Updated On date_range 23 March 2026 8:09 AM IST മൈസൂരുവിൽ അപകടത്തിൽ നാല് മലയാളികൾ മരിച്ചു; മരിച്ചത് കോഴിക്കോട്, മാഹി സ്വദേശികൾ text_fields bookmark_border മൈസൂരു: കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പോയ സ്ലീപ്പർ ബസ് മൈസൂരുവിൽ അപകടത്തിൽപെട്ട് നാല് മലയാളികൾക്ക് ദാരുണാന്ത്യം . കൊയിലാണ്ടി സ്വദേശികളായ മുഹമ്മദ് ഫർഹാൻ (22), റഫീസ് (45), റഷീദ് (45), മാഹി സ്വദേശി സാക്കിർ (27) എന്നിവരാണ് മരിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. സ്വകാര്യ സ്ലീപ്പർ ബസ് ഡിവൈഡറിൽ ഇടിച്ചുകയറുകയായിരുന്നു. ചന്നപട്ടണയ്ക്ക് സമീപമാണ് അപകടം. പെരുന്നാൾ ആഘോഷം കഴിഞ്ഞ് ബംഗളൂരുവിലെ ജോലി സ്ഥലത്തേക്കും കോളജുകളിലേക്കും പോകുന്നവരായിരുന്നു ബസിൽ ഉണ്ടായിരുന്നവരിൽ അധികവും. പി.കെ.ട്രാവൽസ് എന്ന ബസാണ് അപകടത്തിൽപ്പെട്ടത്. മറ്റ് യാത്രക്കാർക്ക് നിസാര പരിക്കേറ്റു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - 4 malayali dies in mysuru bus accident

മൈസൂരുവിൽ അപകടത്തിൽ നാല് മലയാളികൾ മരിച്ചു; മരിച്ചത് കോഴിക്കോട്, മാഹി സ്വദേശികൾ
M
MadhyamamSource Link
about 2 months ago