മോദിയും രാഹുൽ ഗാന്ധിയും തമ്മിൽ മത്സരമാണ്; നുണ പറഞ്ഞ് ആര് ഒന്നാംസ്ഥാനം നേടുമെന്നതിൽ -ബൃന്ദ കാരാട്ട്

മോദിയും രാഹുൽ ഗാന്ധിയും തമ്മിൽ മത്സരമാണ്; നുണ പറഞ്ഞ് ആര് ഒന്നാംസ്ഥാനം നേടുമെന്നതിൽ -ബൃന്ദ കാരാട്ട്

M
MadhyamamSource Link
മട്ടന്നൂർ: മോദിയും രാഹുൽ ഗാന്ധിയും തമ്മിൽ നുണ പറയുന്നതിൽ മത്സരമാണെന്ന് സി.പി.എം പി.ബി. അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. മട്ടന്നൂരിൽ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അവർ. മോദി തിങ്കളാഴ്ച പറഞ്ഞ നുണ രാഹുൽ ചൊവ്വാഴ്ച ആവർത്തിക്കുകയാണ്. മോദിയുടെ കണ്ണടയിൽ പാവപ്പെട്ടവരെ കാണുന്നില്ല. അതേ കണ്ണടയാണ് കോൺഗ്രസ് നേതാക്കളും ഉപയോഗിക്കുന്നത്. രാഹുൽ ഗാന്ധി ഉൾെപ്പടെയുള്ളവർ കേരളത്തിൽ വന്ന് പിണറായിയെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ്. കേരളത്തിൽനിന്നുള്ള യു.ഡി.എഫ് എം.പിമാർ നാടിന് വേണ്ടി പാർലമെന്റിൽ ശബ്ദിച്ചില്ല. നയവും കാഴ്ചപ്പാടുമില്ലാത്ത മുന്നണിയാണ് യു.ഡി.എഫെന്നും അവർ പറഞ്ഞു. സി. വിജയൻ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി കെ.കെ. രാഗേഷ്, എ. പ്രദീപൻ, പി. പുരുഷോത്തമൻ, എൻ.വി. ചന്ദ്രബാബു, സി.വി. ശശീന്ദ്രൻ, എം.വി. സരള, സ്ഥാനാർഥി വി.കെ. സനോജ്, കെ.പി. രമേശൻ, ഡി. മുനീർ, കെ.എം. വിജയൻ, സിദ്ദിഖ് മണ്ണൂർ, കെ.പി. അനിൽകുമാർ, എ.കെ. ദിലീപ്കുമാർ, അണിയേരി അച്യുതൻ തുടങ്ങിയവർ സംസാരിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മോദിയും രാഹുൽ ഗാന്ധിയും തമ്മിൽ മത്സരമാണ്; നുണ പറഞ്ഞ് ആര് ഒന… | Boolokam