മോഷണക്കേസ് പ്രതി പിടിയിൽ

മോഷണക്കേസ് പ്രതി പിടിയിൽ

മഞ്ചേരി : നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വീടുകൾ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ യുവാവിനെ പ്രത്യേക അന്വേഷണസംഘം പിടികൂടി. മഞ്ചേരി അരുകിഴായ കരിയംവീട്ടിൽ നിതിൻ (21) ആണ് പിടിയിലായത്. പ്രതിയെ ചോദ്യം ചെയ്തതിൽനിന്ന് കഴിഞ്ഞ ഒരുമാസത്തിനിടയിൽ മുള്ളമ്പാറ, അരുകിഴായ ഭാഗങ്ങളിൽ നടന്ന മോഷണക്കേസുകൾക്ക് തുമ്പായതായി പോലീസ് പറഞ്ഞു. To advertise here, ലഹരിക്കടിമയായ പ്രതി, മോഷ്ടിച്ച സ്വർണാഭരണങ്ങളും പണവും ഉപയോഗിച്ച് വാഹനങ്ങൾ വാടകയ്ക്കെടുത്ത് കറങ്ങി, പെൺസുഹൃത്തുക്കൾക്കൊപ്പം പാർട്ടികൾ നടത്തി ആഢംബരജീവിതം നയിച്ചുവരികയായിരുന്നു. കോഴിക്കോട് ഹൈലൈറ്റ് മാളിനു സമീപം പാലാഴിയിലെ സ്വകാര്യ അപ്പാർട്ടുമെന്റിൽ വെച്ചാണ് പോലീസ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങും. നിതിനെ ഒളിവിൽ കഴിയാൻ സഹായിച്ചവരെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു. മേഖലയിൽ മോഷണം പതിവായിട്ടും പ്രതികളെ പിടികൂടാൻ പോലീസിനു കഴിഞ്ഞിരുന്നില്ല. ഇത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. മലപ്പുറം ഡിവൈ.എസ്.പി. സുഭാഷ്ബാബു, മഞ്ചേരി പോലീസ് ഇൻസ്പെക്ടർ മനോജ്, എസ്.ഐ.മാരായ അഖിൽ രാജ്, ശിവദാസ്, എ.എസ്.ഐ. ഫിറോസ്, പോലീസുകാരായ അനിൽ ഫ്രാൻസിസ്, ഉബൈദ്, സാലിം, ദിനേഷ് ഇരുപ്പകണ്ടൻ, പി. മുഹമ്മദ്‌ സലീം, രഞ്ജിത്ത് രാജേന്ദ്രൻ, കെ.കെ. ജസീർ, വി.പി. ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. Published: 30 Apr 2026, 03:25 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മോഷണക്കേസ് പ്രതി പിടിയിൽ — Mathrubhumi | Boolokam | Boolokam