മോഹൻലാൽ ആരാധകരുടെ കാത്തിരിപ്പ് നീളുമോ? ദൃശ്യം 3 റിലീസ് മാറ്റിവെച്ചെന്ന് റിപ്പോർട്ട്

മോഹൻലാൽ ആരാധകരുടെ കാത്തിരിപ്പ് നീളുമോ? ദൃശ്യം 3 റിലീസ് മാറ്റിവെച്ചെന്ന് റിപ്പോർട്ട്

M
MadhyamamSource Link
ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ദൃശ്യം 3. ദൃശ്യത്തിന്‍റെ ആദ്യ രണ്ട് ഭാഗങ്ങളെയും പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. മൂന്നാം ഭാഗം ഏപ്രിൽ രണ്ടിന് തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്നായിരുന്നു റിപ്പോർട്ട്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ഇപ്പോൾ ഷെഡ്യൂൾ ചെയ്ത തീയതിയിൽ റിലീസ് ചെയ്യില്ലെന്നാണ് അഭ്യൂഹം. ദൃശ്യം 3 റിലീസ് മേയിലോ ജൂണിലോ ആയിരിക്കും എന്നാണ് പുതിയ വിവരം. നിലവിലെ സാഹചര്യത്തിൽ ജി.സി.സി രാജ്യങ്ങളിൽ റിലീസ് ചെയ്യാൻ കഴിയാത്തതാണ് മാറ്റിവെക്കലിന് കാരണമെന്ന് റിപ്പോർട്ടുണ്ട്. റിലീസ് മാറ്റിയത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും നിർമാതാക്കളിൽ നിന്ന് ഉടൻ തന്നെ ഔദ്യോഗിക അപ്‌ഡേറ്റ് ഉണ്ടായേക്കും. ചിത്രം ദൃശ്യം പരമ്പരയിലെ അവസാന ഭാഗമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. മീന, എസ്തർ അനിൽ, അൻസിബ ഹസ്സൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തും. ദൃശ്യം 3യുടെ ലോകമെമ്പാടുമുള്ള തിയറ്റർ, ഡിജിറ്റൽ അവകാശങ്ങൾ പനോരമ സ്റ്റുഡിയോസും പെൻ സ്റ്റുഡിയോസും സംയുക്തമായി സ്വന്തമാക്കിയിരുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചത്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും സ്വാധീനമുള്ളതും ആഘോഷിക്കപ്പെടുന്നതുമായ സിനിമാറ്റിക് ഫ്രാഞ്ചൈസികളിൽ ഒന്നാണ് ദൃശ്യം. ബോക്സ് ഓഫിസ് റെക്കോഡുകൾക്കൊപ്പം അസാമാന്യ പ്രേക്ഷക പിന്തുണയാണ് സിനിമക്ക് എല്ലാ ഭാഷകളിലും ലഭിച്ചിട്ടുള്ളത്. മലയാളത്തിലും ഹിന്ദിയിലും ഒരേപോലെ ഹിറ്റായ ചിത്രത്തിന്‍റെ മൂന്നാം ഭാഗത്തിന്‍റെ ചിത്രീകരണം ഇരു ഭാഷകളിലും ഒന്നിച്ചായിരുന്നു തുടങ്ങിയിരുന്നത്. അടുത്ത ഭാഗത്തിൽ എന്തായിരിക്കും കഥ എന്നതിന്‍റെ ആകാംക്ഷയിലാണ് ഇരു ഭാഷയിലേയും ആരാധകർ.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മോഹൻലാൽ ആരാധകരുടെ കാത്തിരിപ്പ് നീളുമോ? ദൃശ്യം 3 റിലീസ് മാറ്… | Boolokam