തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തിരുവനന്തപുരത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പോസ്റ്ററുകളും ബോര്‍ഡുകളും ജില്ലയിലെ എല്ലാ നിയമസഭ മണ്ഡലങ്ങളിലും വ്യാപകമായി പ്രദര്‍ശിപ്പിച്ചതായി ആരോപിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്കി. പ്രചാരണ ബോര്‍ഡുകളും ബാനറുകളും പോസ്റ്ററുകളും പ്രചരിപ്പിക്കുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും നിയമപരമായി തെരഞ്ഞെടുപ്പ് കമീഷന് നല്കിയ മാനദണ്ഡങ്ങൾ കണ്ടില്ലെന്ന് നടിച്ചുള്ള ബി.ജെ.പി നടപടി തികച്ചും അപലപനീയമാണെന്ന് ബിനോയ് വിശ്വം കുറ്റപ്പെടുത്തി. ജനപ്രാതിനിധ്യ നിയമം 127 എയുടെ നഗ്നമായ ലംഘനമാണിത്. തെരഞ്ഞെടുപ്പ് കമീഷനെ നോക്കുകുത്തിയാക്കിക്കൊണ്ടുള്ള ഇത്തരം കുല്സിത പ്രവര്‍ത്തനങ്ങളെ കമീഷന് കാണാതിരിക്കരുത്. സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തേണ്ട ഭരണ വര്‍ഗമാണ് ഇത്തരം അട്ടിമറികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഈ ഇരട്ടത്താപ്പ് പൊതുസമൂഹം തിരിച്ചറിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

മോദിയുടെ പോസ്റ്ററുകളും ബോര്‍ഡുകളും വ്യാപകമായി പ്രദര്‍ശിപ്പിച്ചു; പരാതിയുമായി സി.പി.ഐ
M
MadhyamamSource Link
about 1 month ago