മക്ക: ഹിറ കൾചറൽ ഡിസ്ട്രിക്ടിലെ ഹോളി ഖുർആൻ മ്യൂസിയത്തിൽ ഇസ്ലാമിക കാലിഗ്രാഫിയുടെ സർഗാത്മകത വിളിച്ചോതുന്ന അപൂർവ ഖുർആൻ കൈയെഴുത്ത് പ്രതി സന്ദർശകരുടെ ശ്രദ്ധയാകർഷിക്കുന്നു. ഒരു കപ്പലിെൻറ ആകൃതിയിൽ തയാറാക്കിയ ഈ സവിശേഷമായ പൈതൃക കൃതി ഹിജ്റ അഞ്ചാം നൂറ്റാണ്ടിലേതാണെന്നാണ് (എ.ഡി. 11-ാം നൂറ്റാണ്ട്) കരുതപ്പെടുന്നത്. നൂറ്റാണ്ടുകളായി ഖുർആൻ എഴുതുന്നതിൽ മുസ്ലിംകൾ കൈവരിച്ച കലാ വൈദഗ്ധ്യത്തെയും നൂതന ദൃശ്യപ്രാതിനിധ്യത്തെയുമാണ് ഈ ദൃശ്യവിരുന്ന് പ്രതിഫലിപ്പിക്കുന്നത്. പഴയ കാല കാലിഗ്രഫി ലിപിയിൽ ആറ് കടലാസുകളിലായി തയാറാക്കിയ ഈ വിശിഷ്ട കൃതിയിൽ ഖുർആനിലെ ‘അസ്സുഖ്റുഫ്’ അധ്യായത്തിൽ നിന്നുള്ള വചനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഹിജ്റ അഞ്ചാം നൂറ്റാണ്ടിലെ ഇസ്ലാമിക കാലിഗ്രഫിയുടെയും മുസ്ലിം പൈതൃക അലങ്കാരത്തിെൻറയും വികാസത്തിന് തെളിവായി ചരിത്ര ഗവേഷകർ ഈ കൈയെഴുത്ത് പ്രതിയെ അടയാളപ്പെടുത്തുന്നു. രാജ്യത്തിെൻറയും ഇസ്ലാമിക ലോകത്തിെൻറയും സാംസ്കാരിക പൈതൃകം ഉയർത്തിക്കാട്ടുന്നതിനും അപൂർവ കൈയെഴുത്ത് പ്രതികൾ സംരക്ഷിക്കുന്നതിനും നേതൃത്വം നൽകുന്ന കിങ് അബ്ദുൽ അസീസ് കോംപ്ലക്സ് ഫോർ എൻഡോവ്മെൻറ് ലൈബ്രറിയിലാണ് ഇതിെൻറ യഥാർഥ പതിപ്പ് സൂക്ഷിച്ചിരിക്കുന്നത്. മ്യൂസിയത്തിലെ ഇത്തരം പ്രദർശനങ്ങൾ ചരിത്രകാരന്മാർക്കും ഇസ്ലാമിക നാഗരികതയുടെ നാൾവഴികൾ തേടുന്നവർക്കും വലിയ സഹായകരമാണ്. ഖുർആനോട് മുസ്ലിം ലോകം പുലർത്തുന്ന ആദരവിനും ഇസ്ലാമിക കലയുടെ മികവിനും ഇത്തരം ശേഷിപ്പുകൾ എന്നും വലിയൊരു തെളിവായി നിലനിൽക്കുന്നു.

മക്കയിലെ ഖുർആൻ മ്യൂസിയം; കപ്പലിെൻറ ആകൃതിയിലുള്ള അപൂർവ കൈയെഴുത്ത് പ്രതി ശ്രദ്ധേയമാകുന്നു
M
MadhyamamSource Link
about 1 month ago