എരുമേലി: മഞ്ഞപ്പിത്ത രോഗവ്യാപനം തടയാൻ എരുമേലി സാമൂഹിക ആരോഗ്യകേന്ദ്രം പൊതുജനാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ രോഗപ്രതിരോധ പ്രവർത്തനം ആരംഭിച്ചു. മുട്ടപ്പള്ളിയുടെ സമീപപ്രദേശങ്ങളിൽ അഞ്ചു പേർക്ക് മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. രോഗം റിപ്പോർട്ട് ചെയ്തതിന്റെ അര കിലോമീറ്റർ ചുറ്റളവിലുള്ള കിണറുകൾ ക്ലോറിനേഷൻ നടത്തി. പ്രദേശത്തെ വീടുകളിൽ ആരോഗ്യ വകുപ്പ് പ്രവർത്തകരെത്തി രോഗ പ്രതിരോധമാർഗങ്ങളും ബോധവത്കരണവും നടത്തി. പ്രദേശത്ത് വിതരണം ചെയ്യുന്ന കുടി വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കും. എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ പ്രമോദ് ബാബു, ഹെൽത്ത് ഇൻസ്പെക്ടർ അനിതകുമാരി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ പ്രവർത്തകരും ആശവർക്കർമാരും പങ്കെടുത്തു.

മഞ്ഞപ്പിത്തം: രോഗപ്രതിരോധ പ്രവർത്തനം ആരംഭിച്ചു
M
MadhyamamSource Link
17 days ago