ജിദ്ദ: പാലക്കാട് മണ്ണാർക്കാട് കൂമരംപുത്തൂർ പള്ളിക്കുന്ന് സ്വദേശി വിയ്യനാടൻ ഹംസ (56) ജിദ്ദയിൽ നിര്യാതനായി. ശറഫിയയിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ജിദ്ദയിലെ അൽ തഗർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾക്ക് ശേഷം ഖബറടക്കും. പരേതനായ മുഹമ്മദാണ് പിതാവ്. മാതാവ്: കദീജ. ഷാജിയാണ് ഭാര്യ. മക്കൾ: മുഹമ്മദ് ഫായിസ്, ഫാസിൽ, ഷാജഹാൻ, ഷഹനാസ്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

മണ്ണാർക്കാട് സ്വദേശി ജിദ്ദയിൽ നിര്യാതനായി
M
MadhyamamSource Link
19 days ago