മംഗളൂരു: ബെൽത്തങ്ങാടി താലൂക്കിലെ ഉജിരെയിൽ മദ്യലഹരിയിൽ യുവാവ് പിതാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചതായി പരാതി.ഉജിരെ ഗ്രാമത്തിലെ മാണിക്കെയിൽ താമസിക്കുന്ന കൊത്തുപണിക്കാരനായ നാരായണയെ (52) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മകൻ ഭരതിനെ(25) പൊലീസ് അറസ്റ്റ് ചെയ്തു. നാരായണയും മകൻ ഭരതും മദ്യപിച്ചിരിക്കെയാണ് തർക്കമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. വഴക്കിനിടെ ഭരത് പിതാവിനെ ആക്രമിച്ചു. കഴുത്തിനും കൈകൾക്കും ഗുരുതര പരിക്കേറ്റു. അയൽക്കാർ നാരായണയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

മദ്യ ലഹരിയിൽ പിതാവിനെ കൊല്ലാൻ ശ്രമം; യുവാവ് അറസ്റ്റിൽ
M
MadhyamamSource Link
17 days ago