ബംഗളൂരു: കർണാടകയിൽ ഈ മാസം ഒമ്പതിന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ദാവൻഗരെ സൗത്ത് മണ്ഡലത്തിൽ കോൺഗ്രസ് പ്രചാരണത്തിൽ മന്ത്രി ബി.ഇസഡ്. സമീർ അഹമ്മദ് ഖാന്റെ അസാന്നിധ്യമാണിപ്പോൾ ചർച്ച. ഭവന മന്ത്രി ബി.ഇസഡ്. സമീര്‍ അഹമ്മദ് ഖാന് കേരളത്തിലെ സ്റ്റാര്‍ കാമ്പെയ്നറാണ്. പാര്‍ട്ടി അദ്ദേഹത്തിന് ചില ഉത്തരവാദിത്തങ്ങള്‍ നല്‍കിയിട്ടുണ്ട്. അവിടെ ചുമതലകള്‍ പൂര്‍ത്തിയാക്കിയ ശേഷം ഖാന് ഇവിടെ പ്രചാരണം നടത്തും. ഖാനോ, താനോ, സിദ്ധരാമയ്യയോ പാർട്ടിക്ക് പ്രധാനമല്ല. പാർട്ടി ഒരു വ്യക്തിയെ ആശ്രയിച്ചല്ല പ്രവർത്തിക്കുന്നത്. പാർട്ടി പ്രത്യയശാസ്ത്രങ്ങളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. എല്ലാ സമുദായങ്ങളിലെയും നേതാക്കളെ വിശ്വാസത്തിലെടുത്തുകൊണ്ടാണ് ഞങ്ങൾ ഉപതെരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കുന്നത്. മുസ്ലിം സമുദായ നേതാക്കൾ ഇതിനകം മണ്ഡലത്തിൽ തമ്പടിച്ചിട്ടുണ്ട്. കേരളത്തിൽ യു.ഡി.എഫ് സ്ഥാനാർഥികളുടെ സ്റ്റാർ കാമ്പയിന് കോൺഗ്രസ് ഹൈകമാൻഡ് നിശ്ചയിച്ച കർണാടകയിൽനിന്നുള്ള മന്ത്രിമാരിൽ ഒരാളാണ് സമീർ അഹമ്മദ് ഖാൻ. കേരള വിവിധ ജില്ലകളിൽ ദിവസങ്ങളായി താരശോഭയോടെ പ്രചാരണത്തിലാണദ്ദേഹമെന്ന് പ്രവർത്തകരുടെ ആശങ്കക്കും മാധ്യമങ്ങളുടെ അന്വേഷണങ്ങൾക്കും വിരാമമിട്ട് ഉപമുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ പറഞ്ഞു. കേരളം ഉറ്റുനോക്കുന്ന മണ്ഡലത്തിലൊന്നായ കോഴിക്കോട് ജില്ലയിൽ യുഡിഎഫ് പിന്തുണയിൽ ജനവിധി തേടുന്നപി.വി.അൻവർ, തൃത്താല മണ്ഡലത്തിൽ ബി.ടി. ബൽറാം, എലത്തൂർ മണ്ഡലത്തിൽ വിദ്യാ ബാലകൃഷ്ണൻ, കൽപറ്റയിൽ അഡ്വ.ടി. സിദ്ദീഖ്, താനൂരിൽ വി.എസ്. ജോയ് തുടങ്ങിയവർക്ക് വേണ്ടി സമീർ പൊതുയോഗങ്ങളിലും റോഡ് ഷോ കളിലും ആവേശമാണ്. കർണാടകയിൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിജയം സമ്മാനിച്ച പദ്ധതികൾ കേരളത്തിലും കോൺഗ്രസ് ഭരണം ഉറപ്പാക്കും എന്നാണ് സമീർ അഹമ്മദ് ഖാൻ പറഞ്ഞത്. അതേസമയം ദാവൻഗരെ സീറ്റിൽ മുസ്ലിം സ്ഥാനാർഥിയെ കോൺഗ്രസ് അനുവദിക്കാത്തതിലുള്ള പ്രതിഷേധം ശക്തമാണ്. കലുഷിത രാഷ്ട്രീയം തെളിയാൻ സമീർ അഹമ്മദ് ഖാന്റെ സാന്നിധ്യമാണ് മണ്ഡലം പ്രതീക്ഷിക്കുന്നത്.

മന്ത്രി സമീർ അഹമ്മദ് ഖാൻ കേരളത്തിൽ താരം; ദാവൻഗരെക്ക് പ്രഹരം
M
MadhyamamSource Link
about 1 month ago