റിയാദ്: മരുഭൂമിയിൽ ആടുകളെയും ഒട്ടകങ്ങളെയും മേയിച്ചു കഴിയുന്ന ഇടയന്മാർക്ക് പെരുന്നാൾ സ്നേഹസമ്മാനങ്ങൾ കൈമാറി ഗൾഫ് മലയാളി ഫെഡറേഷൻ (ജി.എം.എഫ്) മാതൃകയായി. പെരുന്നാൾ ദിനത്തിൽ ഉച്ചയ്ക്ക് രണ്ടോടെയാണ് ജി.എം.എഫ് പ്രവർത്തകർ മരുഭൂമിയിലെ കൂടാരങ്ങളിൽ താമസിക്കുന്നവരുടെ അടുത്തേക്ക് എത്തിയത്.അറുപതോളം ഇടയന്മാർക്ക് പെരുന്നാൾ ആശംസകൾ നേർന്ന പ്രവർത്തകർ, അവർക്കായി മധുരപലഹാരങ്ങളും ഈദ് സ്നേഹസമ്മാനങ്ങളും വിതരണം ചെയ്തു. ജി.എം.എഫ് ചെയർമാൻ റാഫി പാങ്ങോട്, റിയാദ് സെൻട്രൽ കമ്മിറ്റി ട്രഷറർ സാജിർ പെരുമ്പലം, സൗദി നാഷനൽ കമ്മിറ്റി എക്സിക്യൂട്ടീവ് മെമ്പർ സനിൽ കുമാർ ഹരിപ്പാട്, ജി.സി.സി ഇവൻറ് കോഓഡിനേറ്റർ ഷബീർ, നസീർ കുന്നിൽ എന്നിവരും മറ്റു പ്രവർത്തകരും ഈ സന്ദർശനത്തിന് നേതൃത്വം നൽകി. വരും ദിവസങ്ങളിൽ കൂടുതൽ വ്യത്യസ്തമായ രീതിയിൽ ഈദ് സ്നേഹ സൗഹൃദ സംഗമങ്ങൾ സംഘടിപ്പിക്കുമെന്ന് ജി.സി.സി കോഓഡിനേറ്റർ അഫ്സൽ കണ്ണൂർ അറിയിച്ചു.

മരുഭൂമിയിലെ ഇടയർക്ക് ഈദ് സമ്മാനവുമായി ഗൾഫ് മലയാളി ഫെഡറേഷൻ
M
MadhyamamSource Link
about 2 months ago