ജുബൈൽ: പ്രവാസലോകത്തെ മരുഭൂവാസികളായ തൊഴിലാളികൾക്ക് പെരുന്നാൾ ദിനത്തിൽ ആശ്വാസവും സന്തോഷവുമേകി പ്രവാസി വെൽഫെയർ ജുബൈൽ കമ്മിറ്റി മാതൃകയായി. പൊതുസമൂഹത്തിൽ നിന്നും തിരക്കുകളിൽ നിന്നും അകന്ന് മരുഭൂമിയിൽ കഴിയുന്ന തൊഴിലാളികൾക്കായി വിഭവസമൃദ്ധമായ ഉച്ചഭക്ഷണമാണ് പ്രവർത്തകർ എത്തിച്ചുനൽകിയത്. ജുബൈലിൽ നിന്നും 25 കിലോമീറ്ററോളം അകലെ അധികം ആരും എത്തിപ്പെടാത്ത ഇടങ്ങളിൽ ആടുകളെയും ഒട്ടകങ്ങളെയും മേയ്ച്ചു കഴിയുന്ന സാധാരണക്കാരായ തൊഴിലാളികൾക്കൊപ്പമാണ് ഇത്തവണത്തെ പെരുന്നാൾ വിരുന്ന് സംഘടിപ്പിച്ചത്. സുമനസ്സുകളായ സുഹൃത്തുക്കളുടെയും സംഘടനയിലെ അംഗങ്ങളുടെയും അകമഴിഞ്ഞ പിന്തുണയാണ് ഇത്തരമൊരു കാരുണ്യപ്രവർത്തനത്തിന് കരുത്തായത്. ശിഹാബ് മങ്ങാടൻ, നിയാസ് നാരകത്ത്, മുഹമ്മദ് തളിക്കുളം, ഡോ. ജൗഷീദ്, റിയാസ് മണക്കാട്, കരീം ആലുവ, ജബീർ ചേലക്കുളം, യാസർ ബേപ്പൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പ്രമുഖ സാമൂഹിക പ്രവർത്തകൻ ബൈജു അഞ്ചൽ ഈ ഉദ്യമത്തിന് ആവശ്യമായ പിന്തുണയുമായി കൂടെയുണ്ടായിരുന്നു.

മരുഭൂവാസികളോടൊത്ത് പെരുന്നാൾ സന്തോഷം പങ്കുവെച്ച് പ്രവാസി വെൽഫെയർ
M
MadhyamamSource Link
about 2 months ago