മ​ഴ തു​ട​രു​ന്നു; ജാഗ്രത നിർദേശം

മ​ഴ തു​ട​രു​ന്നു; ജാഗ്രത നിർദേശം

M
MadhyamamSource Link
ദോ​ഹ: ഖ​​ത്ത​​റി​​ൽ ഇ​​ടി​​മി​​ന്ന​​ലോ​​ടും കാ​​റ്റോ​​ടും കൂ​​ടി​​യ മ​​ഴ തു​​ട​​രു​​ന്നു. ഞാ​​യ​​ർ, തി​​ങ്ക​​ൾ, ചൊ​​വ്വ ദി​​വ​​സ​​ങ്ങ​​ളി​​ലാ​​യി രാ​​ജ്യ​​ത്തി​​ന്റെ വി​​വ​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ വ്യാ​​പ​​ക​​മാ​​യ മ​​ഴ ല​​ഭി​​ച്ചു. ദോ​​ഹ, അ​​ൽ ഹി​​ലാ​​ൽ, അ​​ൽ വ​​ക്റ, ന​​ജ്മ, റാ​​സ് ല​​ഫാ​​ൻ, ലു​​സൈ​​ൽ, ഇ​​ൻ​​ഡ​​സ്ട്രി​​യ​​ൽ ഏ​​രി​​യ, ന്യൂ​​സ​​ലാ​​ത്ത തു​​ട​​ങ്ങി​​യ ഭാ​​ഗ​​ങ്ങ​​ളി​​ൽ തു​​ട​​ർ​​ച്ച​​യാ​​യി മ​​ഴ ല​​ഭി​​ച്ചി​​ട്ടു​​ണ്ട്. പ​​ല ഭാ​​ഗ​​ങ്ങ​​ളി​​ലും ആ​​ലി​​പ്പ​​ഴ​​വും വ​​ർ​​ഷി​​ച്ചു. രാ​​ജ്യ​​ത്തെ അ​​ന്ത​​രീ​​ക്ഷം മേ​​ഘാ​​വൃ​​ത​​മാ​​യി ത​​ന്നെ തു​​ട​​രു​​ക​​യാ​​ണ്. ശ​​ക്ത​​മാ​​യ കാ​​റ്റും ഇ​​ടി​​മി​​ന്ന​​ലോ​​ടു കൂ​​ടി​​യ മ​​ഴ​​ക്കും സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്ന് കാ​​ലാ​​വ​​സ്ഥ വി​​ഭാ​​ഗം മു​​ന്ന​​റി​​യി​​പ്പ് ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. തി​​ര​​മാ​​ല​​യു​​ടെ ഉ​​യ​​രം 11 അ​​ടി വ​​രെ ഉ​​യ​​രാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്നും അ​​റി​​യി​​പ്പി​​ൽ വി​​ശ​​ദീ​​ക​​രി​​ച്ചു. തെ​ക്കു​കി​ഴ​ക്ക് - വ​ട​ക്കു​കി​ഴ​ക്ക് ദി​ശ​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത​യു​ണ്ട്. തി​ങ്ക​ളാ​ഴ്ച അ​ൽ വ​ക്റ​യി​ൽ ആണ് ഏ​റ്റ​വും കൂ​ടു​ത​ൽ മ​ഴ (50 മി​ല്ലി​മീ​റ്റ​ർ) ല​ഭി​ച്ച​ത്. ദോ​ഹ​യി​ൽ 18.5 മി​ല്ലി​മീ​റ്റ​റും ഐ​ൻ സ്നാ​ൻ, റാ​സ് ല​ഫാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ യ​ഥാ​ക്ര​മം 15.4 മി​ല്ലി​മീ​റ്റ​റും 14.9 മി​ല്ലി​മീ​റ്റ​റും മ​ഴ രേ​ഖ​പ്പെ​ടു​ത്തി. ലു​സൈ​ലി​ൽ ആ​ണ് ഏ​റ്റ​വും കു​റ​വ് മ​ഴ രേ​ഖ​പ്പെ​ടു​ത്തി​യത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മ​ഴ തു​ട​രു​ന്നു; ജാഗ്രത നിർദേശം — Madhyamam | Boolokam | Boolokam