യാംബു 'വെസ്റ്റ് എൽസ ട്രോഫി 2026': മർശാൽ ബോയ്സ് യാംബു ജേതാക്കൾ

യാംബു 'വെസ്റ്റ് എൽസ ട്രോഫി 2026': മർശാൽ ബോയ്സ് യാംബു ജേതാക്കൾ

M
MadhyamamSource Link
യാംബു: വെസ്റ്റ് എൽസ ഇൻറീരിയർ കൺസ്ട്രക്ഷൻ ആൻഡ് കൺസൾട്ടിങ് കമ്പനി സംഘടിപ്പിച്ച ‘വെസ്റ്റ് എൽസ ട്രോഫി 2026’ ഗ്രാൻഡ് ക്രിക്കറ്റ് ടൂർണമെൻറ് സീസൺ ഒന്നിൽ മർശാൽ ബോയ്സ് യാംബു ടീം കിരീടം ചൂടി. യാംബുവിലെ 12 പ്രമുഖ ടീമുകൾ മാറ്റുരച്ച ആവേശകരമായ ടൂർണമെൻറിെൻറ ഫൈനലിൽ എച്ച്.എം.ആർ സ്ട്രൈക്കഴ്‌സിനെ 20 റൺസിന് പരാജയപ്പെടുത്തിയാണ് മർശാൽ ബോയ്സ് ജേതാക്കളായത്. ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത മർശാൽ ബോയ്സ് നിശ്ചിത നാല് ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 65 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ എച്ച്.എം.ആർ സ്ട്രൈക്കഴ്‌സിന് നാല് ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 45 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. ടൂർണമെൻറിലെ മികച്ച പ്രകടനം കാഴ്ചവെച്ച എച്ച്.എം.ആർ സ്ട്രൈക്കഴ്‌സിലെ അയ്യൂബ് കൊക്കാച്ചാൽ ബെസ്റ്റ് ബാറ്ററായും, മർശാൽ ബോയ്സിലെ ആക്കിബ് ശ്രീലങ്ക ബെസ്റ്റ് ബൗളറായും തെരഞ്ഞെടുക്കപ്പെട്ടു. മർശാൽ ബോയ്സിെൻറ തന്നെ അലി അൻസാർ തിരുവനന്തപുരം ആണ് പ്ലെയർ ഓഫ് ദ ടൂർണമെൻറ്. യാംബു റദ്വ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ രണ്ടു ദിവസങ്ങളിലായി നടന്ന മത്സരങ്ങളുടെ ഉദ്ഘാടനം വെസ്റ്റ് എൽസ മാനേജിങ് ഡയറക്ടർ ഇബ്രാഹിം ഖലീൽ കാസർകോട്, അബ്ദുൽ ഹമീദ് കാഞ്ഞിരങ്ങാടൻ എന്നിവർ ചേർന്ന് നിർവഹിച്ചു. അലിയാർ മണ്ണൂർ (കെ.എം.സി.സി), രാജീവ് തിരുവല്ല (നവോദയ), സിദ്ധീഖുൽ അക്ബർ (ഒ.ഐ.സി.സി), അബ്ദുൽ കരീം പുഴക്കാട്ടിരി (വൈ.ഐ.എഫ്.എ), നിയാസ് യൂസുഫ് (മീഡിയ വൺ), അനീസുദ്ദീൻ ചെറുകുളമ്പ് (ഗൾഫ് മാധ്യമം), സുനീർ തിരുവനന്തപുരം (അറാട്കോ), ഇഖ്ബാൽ കുന്താപുര (കെ.സി.എഫ്), റസാഖ് മംഗലാപുരം (ഡി.കെ.എസ്) എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിജയികൾക്കുള്ള ട്രോഫികളും മെഡലുകളും ഇബ്രാഹിം ഖലീൽ കാസർകോട്, അബ്ദുൽ ഹമീദ് കാഞ്ഞിരങ്ങാടൻ, സുനീർ തിരുവനന്തപുരം എന്നിവരും ടൂർണമെൻറ് കമ്മിറ്റി ഭാരവാഹികളും ചേർന്ന് സമ്മാനിച്ചു. ടൂർണമെൻറ് കമ്മിറ്റി പ്രസിഡൻറ് അയ്യൂബ് കൊക്കച്ചാൽ, ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ് ബൻടുവാൾ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് മത്സരത്തിന് നേതൃത്വം നൽകിയത്. ഫായിസ് ഉഡുപ്പി നന്ദി പറഞ്ഞു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

യാംബു 'വെസ്റ്റ് എൽസ ട്രോഫി 2026': മർശാൽ ബോയ്സ് യാംബു ജേതാക്… | Boolokam