യാംബു: യു.ഡി.എഫ് യാംബു കമ്മിറ്റി തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഓഫീസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കെ.എം.സി.സി, ഒ.ഐ.സി.സി നേതാക്കളും പ്രവർത്തകരും മാധ്യമ പ്രതിനിധികളും പങ്കെടുത്തു. കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് കെ.പി.എ. കരീം താമരശ്ശേരി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. യാംബു സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് നാസർ നടുവിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സമുദായങ്ങളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്നും സംഘ്പരിവാർ വിരുദ്ധ പ്രതിരോധം തീർക്കാൻ പരാജയപ്പെട്ട സർക്കാരിനെതിരെ യോജിച്ച മുന്നേറ്റം ആവശ്യമാണെന്നും ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഒ.ഐ.സി.സി യാംബു ഏരിയ പ്രസിഡൻറ് സിദ്ദീഖുൽ അക്ബർ, ബഷീർ പൂളപ്പൊയിൽ, അബ്ദുൽ കരീം പുഴക്കാട്ടിരി, ശറഫു പാലീരി, ശഫീഖ് മഞ്ചേരി, അബ്ദുറഹീം കരുവന്തിരുത്തി, മാധ്യമ പ്രവർത്തകരായ അനീസുദ്ദീൻ ചെറുകുളമ്പ്, നിയാസ് യൂസുഫ് എന്നിവർ സംസാരിച്ചു. തുടർന്നുള്ള ചർച്ചയിൽ അബ്ദുറസാഖ് നമ്പ്രം, അലിയാർ മണ്ണൂർ, അഷ്റഫ് കൊണ്ടോട്ടി, ബഷീർ താനൂർ, അബ്ദുറസാഖ് കാരപ്പറമ്പ്, ഫിറോസ് എടപ്പറ്റ, അജ്മൽ വണ്ടൂർ, അബ്ബാസ് അലി പാറക്കണ്ണി, ഹുസൈൻ പെരിന്തൽമണ്ണ എന്നിവർ സംസാരിച്ചു. സംസ്ഥാന സർക്കാറിെൻറ ഭരണപരമായ അനാസ്ഥക്കും ജനക്ഷേമ പദ്ധതികളിലെ വീഴ്ചകൾക്കുമെതിരെ യോഗത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നു. യു.ഡി.എഫ് അധികാരത്തിൽ തിരിച്ചുവരുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച പ്രവർത്തകർ, കേരളത്തിലെ രാഷ്ട്രീയ മാറ്റത്തിനായി പ്രവാസ ലോകത്തും ഒറ്റക്കെട്ടായി മുന്നേറുമെന്ന് പ്രഖ്യാപിച്ചു. കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി സെക്രട്ടറി നിയാസ് പുത്തൂർ സ്വാഗതവും ജോയിൻറ് സെക്രട്ടറി അർഷദ് പുളിക്കൽ നന്ദിയും പറഞ്ഞു.

യാംബുവിൽ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ
M
MadhyamamSource Link
about 1 month ago