Posted On date_range 15 March 2026 10:40 PM IST Updated On date_range 15 March 2026 10:40 PM IST യുക്രെയ്നിയൻ ഡ്രോണുകൾ തകർത്തെന്ന് റഷ്യ text_fields bookmark_border മോസ്കോ: തലസ്ഥാനത്തെ ആക്രമിക്കാൻ തുനിഞ്ഞ 28 യുക്രെയ്നിയൻ ഡ്രോണുകൾ റഷ്യൻ വ്യോമ പ്രതിരോധ യൂനിറ്റുകൾ തകർത്തതായി മോസ്കോ മേയർ സെർജി സോബ്യാനിൻ. 16 യുക്രെയ്നിയൻ ഡ്രോണുകൾ വെടിവെച്ചിട്ടതായി റഷ്യ നേരത്തേയും അവകാശപ്പെട്ടിരുന്നു. എന്നാൽ, നാശനഷ്ടങ്ങളുടെയോ ആളപായത്തിന്റെയോ വിശദാംശങ്ങൾ മേയർ നൽകിയില്ല. ഡ്രോൺ ആക്രമണങ്ങളുടെ തരംഗങ്ങളെതുടർന്ന് തലസ്ഥാനത്തിന്റെ തെക്കുപടിഞ്ഞാറും വടക്കുപടിഞ്ഞാറും ഉള്ള വുൻകോവോ, ഷെറെമെറ്റിയേവോ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ പ്രവർത്തനം നിർത്തിവെച്ചത് വ്യോമ ഗതാഗതത്തെ തടസ്സപ്പെടുത്തി. ഡ്രോൺ ആക്രമണങ്ങൾക്കെതിരായ തയാറെടുപ്പിന്റെ ഭാഗമായി മോസ്കോ നഗരത്തിലും തലസ്ഥാന മേഖലയിലും ഇന്റർനെറ്റ് നിയന്ത്രിതമായി റദ്ദാക്കിയതായും റിപ്പോർട്ടുണ്ട്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Russia Says It Destroyed Ukrainian Drones
