യുവതിയെ ശ്വാസംമുട്ടിച്ച് കൊല്ലാന്‍ ശ്രമം; ഭർത്താവ് പിടിയില്‍

യുവതിയെ ശ്വാസംമുട്ടിച്ച് കൊല്ലാന്‍ ശ്രമം; ഭർത്താവ് പിടിയില്‍

M
MadhyamamSource Link
Posted On date_range 5 April 2026 10:42 AM IST Updated On date_range 5 April 2026 10:42 AM IST യുവതിയെ ശ്വാസംമുട്ടിച്ച് കൊല്ലാന്‍ ശ്രമം; ഭർത്താവ് പിടിയില്‍ text_fields bookmark_border camera_alt റി​ച്ചാ​ഡ്‌​സ​ണ്‍ ഗോ​മ​സ് വലിയതുറ: യുവതിയെ മര്‍ദിക്കുകയും കഴുത്തില്‍ കയര്‍കുരുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസിൽ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികൂടിയായ ഭർത്താവ് പിടിയിൽ. വലിയതുറ എഫ്.സി.ഐ ഗോഡൗണിനു സമീപം സോന ഭവനില്‍ ജോണ്‍സണ്‍ ഗോമസിന്റെ മകന്‍ റിച്ചാഡ്‌സണ്‍ ഗോമസിനെയാണ് (41) വലിയതുറ പൊലീസ് പിടികൂടിയത്. ഇയാള്‍ക്കെതിരെ 35 ഓളം ക്രിമിനല്‍ കേസുകളുള്ളതായി പൊലീസ് പറഞ്ഞു. എസ്.എച്ച്.ഒ അശോക് കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ജിബി വി.എന്‍, ഓമനക്കുട്ടന്‍ നായര്‍, സി.പി.ഒമാരായ കിഷോര്‍ കോമളന്‍, റെജിന്‍, കിരണ്‍ ജെ. തമ്പി എന്നിവരുള്‍പ്പെട്ട പൊലീസാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Husband arrested for Attempt to strangle woman to death

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

യുവതിയെ ശ്വാസംമുട്ടിച്ച് കൊല്ലാന്‍ ശ്രമം; ഭർത്താവ് പിടിയില്… | Boolokam