യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ

ചവറ: യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികൾ പിടിയിൽ. പന്മന, ചിറ്റൂർ രാഹുൽ ഭവനിൽ രാഹുൽ (28), പന്മന, കളരി ആമച്ചാൽ ഉദയ ഭവനത്തിൽ അരുൺ ഉദയൻ (27) എന്നിവരാണ് ചവറ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ 20നാണ് കേസിനാസ്പദമായ സംഭവം. ഉച്ചക്ക് 3.45ഓടെ കൊട്ടാരത്തിൻ കടവിലുള്ള കടയിലെത്തിയ സിബി എന്ന യുവാവിനെ പ്രതികൾ ആക്രമിക്കുകയായിരുന്നു. ഒന്നാംപ്രതി രാഹുൽ ചുടുകട്ട കൊണ്ട് സിബിയുടെ തലക്കടിച്ച് താഴെയിടുകയും തുടർന്ന് ഇരുവരും ചേർന്ന് സിബിയെ രാഹുലിന്റെ ബന്ധുവീട്ടിലേക്ക് കൊണ്ടുപോയി നിലവിളക്ക് കൊണ്ട് വീണ്ടും തലക്കടിച്ചും നിലത്തിട്ട് ചവിട്ടിയും പരിക്കേൽപിച്ചു. ആക്രമണത്തിൽ സിബിയുടെ തലയുടെ ഇടതുവശത്ത് ആഴത്തിലുള്ള മുറിവുണ്ടായി. പ്രതികൾക്കെതിരെ കൊലപാതകശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ചവറ പൊലീസ് ഇൻസ്പെക്ടർ മനോജ് കുമാറിന്‍റെ നേതൃത്വത്തിൽ എസ്.ഐ ഷാജി, എ.എസ്.ഐ അനിൽ കുമാർ, എസ്.സി.പി.ഒ മനോജ്, സി.പി.ഒമാരായ ശ്യാംശങ്കർ, അരുൺഘോഷ്, ബൈജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ — Madhyama… | Boolokam