Posted On date_range 18 April 2026 11:16 AM IST Updated On date_range 18 April 2026 11:16 AM IST യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: ഭർത്താവിന് കഠിന തടവും പിഴയും text_fields bookmark_border camera_alt പ്രതീകാത്മക ചിത്രം തലശ്ശേരി: യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിന് അഞ്ച് വർഷം കഠിന തടവും 15,000 രൂപ പിഴയും. പിഴയടച്ചില്ലെങ്കിൽ രണ്ട് മാസം അധിക തടവ്. ആലക്കോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ കൂളാച്ചിയിൽ കതിരംപുഴക്കരയിൽ പി.സി.ബിനീഷി (33) നെയാണ് ഒന്നാം അഡീഷനൽ ജില്ല സെഷൻസ് ജഡ്ജി ഫിലിപ്പ് തോമസ് ശിക്ഷിച്ചത്. പ്രതിയുടെ ഭാര്യ കാവുംപടിയിൽ താമസക്കാരിയായ ശാസ്താംകോട്ട സ്വദേശിനി അഭിരാമി (30) യെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. 2020 ആഗസ്റ്റ് 21ന് രാവിലെ പതിനൊന്നരയോടെ ആലക്കോട് പള്ളിക്കടുത്ത് വെച്ചാണ് സംഭവം. അഭിരാമി പ്രതിയെ ഒഴിവാക്കി മറ്റൊരാളുടെ കൂടെ കഴിയുന്നതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമായി ആരോപിക്കുന്നത്. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ ജില്ല ഗവ.പ്ലീഡർ അഡ്വ. ഇ. ജയറാംദാസ് ഹാജരായി. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Man who attempted to murder young woman faces stiff jail and fine

യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: ഭർത്താവിന് കഠിന തടവും പിഴയും
M
MadhyamamSource Link
22 days ago