യു‌.ഡി‌.എഫ്​ വിജയം ഉറപ്പാക്കുക -വേൾഡ് കെ.എം.സി.സി

യു‌.ഡി‌.എഫ്​ വിജയം ഉറപ്പാക്കുക -വേൾഡ് കെ.എം.സി.സി

M
MadhyamamSource Link
ദുബൈ: നിയമസഭാ തെരഞ്ഞെടുപ്പി ൽ യു.ഡി.എഫ് സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന് വേൾഡ് കെ.എം.സി.സി പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടിയും ജനറൽ സെക്രട്ടറി പുത്തൂർ റഹ്മാനും ട്രഷറർ യു.എ നസീറും ആവശ്യപ്പെട്ടു. പ്രകടനപത്രികയിലൂടെ പ്രവാസികൾക്കായി യു.ഡി.എഫ് മുന്നോട്ട് വെച്ച വാഗ്ദാനങ്ങൾ കേരളത്തിന്റെ വികസനത്തിലും പ്രവാസി ക്ഷേമത്തിലും പുതിയ അധ്യായം കുറിക്കുമെന്ന് നേതാക്കൾ പറഞ്ഞു. നോർക്ക ഉൾപ്പെടെ നിലവിലുള്ള എല്ലാ പ്രവാസി ക്ഷേമ ബോർഡുകളെയും ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവരുന്ന ‘പ്രവാസി കോർപറേഷൻ’ രൂപീകരണം യു.ഡി.എഫിന്റെ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനമാണ്. ചിതറിക്കിടക്കുന്ന സംവിധാനങ്ങളെ ഏകീകരിക്കുന്നതിലൂടെ പ്രവാസികൾക്ക് വേഗത്തിൽ സേവനങ്ങൾ ലഭ്യമാക്കാനും അവരുടെ നിക്ഷേപങ്ങൾക്ക് സർക്കാർ ഗ്യാരണ്ടിയോടെ ലാഭവിഹിതം ഉറപ്പാക്കാനും സാധിക്കും. ജനാധിപത്യത്തിനും മതേതരത്വത്തിനും സാമൂഹ്യനീതിക്കും പ്രതിബദ്ധതയുള്ള യു.ഡി.എഫ് സ്ഥാനാർഥികളെ വിജയിപ്പിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. പ്രവാസി മലയാളികളും അവരുടെ കുടുംബാംഗങ്ങളും ഈ തെരഞ്ഞെടുപ്പിൽ വിവേകപൂർവം തീരുമാനമെടുത്ത് യു.ഡി.എഫിനെ അധികാരത്തിലേറ്റണമെന്നും പ്രസ്താവനയിൽ ഗ്ലോബൽ കെ.എം.സി.സി അഭ്യർത്ഥിച്ചു. നിലവിൽ മുൻ കാലങ്ങളിലെ പോലെ വോട്ടുവിമാനങ്ങൾ ഒരുക്കാൻ നിർവാഹമില്ലാത്ത സാഹചര്യമാണ്. വിവിധ രാജ്യങ്ങളിലെ കെ.എം.സി.സി പ്രവർത്തകർ ഓരോരുത്തരും കുടുംബാംഗങ്ങളുടെ വോട്ടുകൾ യു.ഡി.എഫ് സ്ഥാനാർഥികൾക്കു തന്നെ ലഭിക്കുമെന്ന് ഉറപ്പുവരുത്തുമെന്നും നേതാക്കൾ വ്യക്തമാക്കി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

യു‌.ഡി‌.എഫ്​ വിജയം ഉറപ്പാക്കുക -വേൾഡ് കെ.എം.സി.സി — Madhyam… | Boolokam