യു.എസ് ടേം കഴിഞ്ഞാൽ വെനസ്വേലൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ട്രംപ്; ‘ഭാഷയിൽ നല്ല കഴിവുള്ളതിനാൽ പെട്ടെന്ന് സ്പാനിഷ് പഠിക്കും, വെനസ്വേലൻ പ്രസിഡന്റാകും’

യു.എസ് ടേം കഴിഞ്ഞാൽ വെനസ്വേലൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ട്രംപ്; ‘ഭാഷയിൽ നല്ല കഴിവുള്ളതിനാൽ പെട്ടെന്ന് സ്പാനിഷ് പഠിക്കും, വെനസ്വേലൻ പ്രസിഡന്റാകും’

M
MadhyamamSource Link
വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് സ്ഥാനം ഒഴിയുമ്പോൾ താൻ വെനസ്വേലൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കു​മെന്ന് ഡോണൾഡ് ട്രംപ്. വെനസ്വേലക്ക് താൻ സുപരിചിതനാണെന്നും ഇറാൻ യുദ്ധം കഴിഞ്ഞ് യു.എസ് പ്രസിഡന്റ് സ്ഥാനം ഒഴിയുമ്പോൾ വെനസ്വേലൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്നും ട്രംപ് പറഞ്ഞു. ഇറാനിൽ തകർന്നുവീണ വ്യോമസേനാ പൈലറ്റിനെ രക്ഷപ്പെടുത്തുന്നതിനുള്ള രക്ഷാദൗത്യം സംബന്ധിച്ച വൈറ്റ് ഹൗസ് വാർത്താസമ്മേളനത്തിനിടെയാണ് ട്രംപിന്റെ പ്രസ്താവന. വെനസ്വേലയിൽ ഇരുവരെ ആർക്കും നേടാൻ കഴിയാത്ത വോട്ടുകൾ നേടി വലിയ വിജയം കൈവരിക്കുമെന്നുമാണ് ട്രംപിന്റെ അവകാശവാദം. വെനസ്വേലയിൽ മത്സരിക്കുന്നതിനായി സ്പാനിഷ് ഭാഷ പഠിക്കുമെന്നും തനിക്ക് ഭാഷയിൽ നല്ല ക​ഴിവുണ്ടെന്നും ട്രംപ് പറഞ്ഞു. ‘വെനസ്വേലയിൽ മത്സരിക്കുന്നതിനായി താൻ ​പെട്ടെന്ന് തന്നെ സ്പാനിഷ് പഠിക്കും. അതിന് അധികം സമയമെടുക്കില്ല. എനിക്ക് ഭാഷയിൽ നല്ല കഴിവുണ്ട്. ഞാൻ വെനസ്വേലയിലേക്ക് പോകും. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുകയും ചെയ്യും’ -ട്രംപ് പറഞ്ഞു. ജനുവരിയിൽ മയക്കുമരുന്ന് കടത്ത് ആരോപിച്ച് വെനിസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മദൂറോയെയും ഭാര്യ സിലിയ ​ഫ്ലോറസി​നെയും യു.എസ് സൈന്യം പിടികൂടി തടവിലാക്കിയിരുന്നു. ഇതിന് പിന്നാലെ വൈസ് പ്രസിഡന്‍റ് ആയിരുന്ന ഡെൽസി റോഡ്രിഗസ് പ്രസിഡന്റ് പദവി ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഡെൽസി റോഡ്രിഗസിനെതിരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നാണ് ട്രംപ് പറയുന്നത്. വാർത്താസമ്മേളനത്തിനിടെ, വെനിസ്വേലയുമായുള്ള സംഘർഷം ‘45 മിനിറ്റിനുള്ളിൽ അവസാനിച്ചു’ എന്നും ട്രംപ് അവകാശപ്പെട്ടു. ഒപ്പം വെനിസ്വേലയിൽ നിന്നും കോടിക്കണക്കിന് ബാരൽ എണ്ണ എടുക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

യു.എസ് ടേം കഴിഞ്ഞാൽ വെനസ്വേലൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സ… | Boolokam