യു.എസ്-ഇറാൻ വെടിനിർത്തൽ കരാർ സ്വാഗതം ചെയ്തു കുവൈത്ത്

യു.എസ്-ഇറാൻ വെടിനിർത്തൽ കരാർ സ്വാഗതം ചെയ്തു കുവൈത്ത്

M
MadhyamamSource Link
കുവൈത്ത് സിറ്റി: അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ സംബന്ധിച്ച യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തെ കുവൈത്ത് സ്വാഗതം ചെയ്തു. കരാറിലേക്ക് നയിച്ച നയതന്ത്ര ശ്രമങ്ങൾക്കും കൂടുതൽ പ്രാദേശിക സംഘർഷങ്ങൾ തടയുന്നതിലും പാകിസ്താന്റെ പങ്കിനെ പ്രശംസിച്ചു. വെടിനിർത്തൽ സമഗ്രവും ശാശ്വതവുമായ ഒരു പരിഹാരത്തിലേക്ക് നയിക്കുമെന്നും മേഖലയിലെ സുരക്ഷയും സ്ഥിരതയും വർധിപ്പിക്കുമെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു. എല്ലാ മധ്യസ്ഥ ശ്രമങ്ങൾക്കും പൂർണ പിന്തുണയും വ്യക്തമാക്കി. 1982 ലെ ഐക്യരാഷ്ട്രസഭയുടെ സമുദ്ര നിയമ കൺവെൻഷന്റെ വ്യവസ്ഥകൾക്കനുസൃതമായി, ഹുർമുസ് കടലിടുക്കിലും എല്ലാ സമുദ്രപാതകളിലും നാവിഗേഷൻ സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടികാട്ടി. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

യു.എസ്-ഇറാൻ വെടിനിർത്തൽ കരാർ സ്വാഗതം ചെയ്തു കുവൈത്ത് — Madh… | Boolokam