യു.എ.ഇ കോൺസുലേറ്റ് ആക്രമണത്തെ അപലപിച്ചു

യു.എ.ഇ കോൺസുലേറ്റ് ആക്രമണത്തെ അപലപിച്ചു

M
MadhyamamSource Link
കുവൈത്ത് സിറ്റി: ഇറാഖിലെ കുർദിസ്താൻ മേഖലയിലെ യു.എ.ഇ കോൺസുലേറ്റിന് നേരെയുണ്ടായ ആക്രമണത്തെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ഒരു ആഴ്ചയ്ക്കുള്ളിൽ ഉണ്ടായ രണ്ടാമത്തെ ഈ ആക്രമണം 1961 ലെ നയതന്ത്ര ബന്ധങ്ങൾക്കായുള്ള വിയന്ന കൺവെൻഷന്റെയും 1963 ലെ കോൺസുലാർ ബന്ധങ്ങൾക്കായുള്ള വിയന്ന കൺവെൻഷന്റെയും മറ്റ് പ്രസക്തമായ അന്താരാഷ്ട്ര കരാറുകളുടെയും നഗ്നമായ ലംഘനമാണെന്ന് മന്ത്രാലയം പറഞ്ഞു. യു.എ.ഇയോടുള്ള കുവൈത്തിന്റെ ഐക്യദാർഢ്യവും പിന്തുണയും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

യു.എ.ഇ കോൺസുലേറ്റ് ആക്രമണത്തെ അപലപിച്ചു — Madhyamam | Boolo… | Boolokam