Posted On date_range 31 March 2026 9:17 AM IST Updated On date_range 31 March 2026 9:17 AM IST text_fields bookmark_border ദുബൈ: രാജ്യത്തെ എല്ലാ നഴ്സറികൾ, കിൻഡർഗാർട്ടനുകൾ, പൊതു-സ്വകാര്യ സ്കൂളുകൾ എന്നിവിടങ്ങളിൽ ഓൺലൈൻ പഠനം ഏപ്രിൽ 17 വെള്ളിയാഴ്ച വരെ നീട്ടി. വിദ്യാർഥികൾക്കും അധ്യാപകർക്കും ഭരണജീവനക്കാർക്കും നിർദേശം ബാധകമാണെന്ന് യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. എല്ലാവരുടെയും സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായാണ് ഈ തീരുമാനം എടുത്തതെന്ന് അധികൃതർ വ്യക്തമാക്കി. നിലവിലുള്ള സാഹചര്യങ്ങളെ മുൻനിർത്തി, ഈ സംവിധാനം ആഴ്ചതോറും വിലയിരുത്തുകയും തുടർനടപടികൾ തീരുമാനിക്കുകയും ചെയ്യുമെന്ന് മന്ത്രാലയം അറിയിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Online learning in UAE extended until April 17

യു.എ.ഇയിൽ ഓൺലൈൻ പഠനം ഏപ്രിൽ 17വരെ നീട്ടി; സുരക്ഷ ഉറപ്പാക്കുന്നതിനായാണ് തീരുമാനമെന്ന് അധികൃതർ
M
MadhyamamSource Link
about 1 month ago