യു.ഡി.എഫിന് ബി.ജെ.പിയുടെ മനസ്സ് മുഷിയരുത് എന്ന നിർബന്ധം -മുഖ്യമന്ത്രി

യു.ഡി.എഫിന് ബി.ജെ.പിയുടെ മനസ്സ് മുഷിയരുത് എന്ന നിർബന്ധം -മുഖ്യമന്ത്രി

M
MadhyamamSource Link
പട്ടാമ്പി: എന്തുകൊണ്ട് എൽ.ഡി.എഫ് എന്നതിന് ഉത്തരം ഒന്നേയുള്ളൂ, എൽ.ഡി.എഫ് ജനങ്ങളോട് പറഞ്ഞതും യു.ഡി.എഫ് നടക്കില്ലെന്ന് പറഞ്ഞ് ഉപേക്ഷിച്ച നാഷനൽ ഹൈവേ, ഗെയിൽ പൈപ്പ് ലൈൻ തുടങ്ങിയ വലിയ പദ്ധതികളും നടപ്പാക്കിയതും. മുഖ്യമന്ത്രി പിണറായി വിജയന്റേതാണ് വാക്കുകൾ. കൊപ്പത്ത് എൽ.ഡി.എഫ് സ്ഥാനാർഥി മുഹമ്മദ് മുഹ്‌സിന്റെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തു വർഷം വർഗീയ ലഹളയില്ലാത്ത നാട് കേരളമല്ലാതെ വേറെ ഏതുണ്ടെന്ന് മുഖ്യമന്ത്രി ചോദിച്ചു. കേന്ദ്രം കേരളത്തെ ഞെരുക്കുന്നതിന് രാഷ്ട്രീയമാണ് കാരണം. ആർ.എസ്.എസിനെ സ്വീകരിക്കാൻ തയാറാകാത്തതിന്റെ വിരോധം തീർക്കുകയാണ്. കേരളം തകരണം എന്നതാണ് ലക്ഷ്യം. അർഹതപ്പെട്ടത്‌ നിഷേധിക്കുമ്പോൾ അരുത് എന്ന് പറയാൻ യു.ഡി.എഫ് തയാറാകുന്നില്ല. ബി.ജെ.പി.യുടെ മനസ്സ് മുഷിയരുത് എന്ന നിർബന്ധം കോൺഗ്രസിനും യു.ഡി.എഫിനും എങ്ങനെ വന്നുവെന്നും മുഖ്യമന്ത്രി ചോദിച്ചു. സി.പി.എം ഏറിയ സെക്രട്ടറി ടി. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി മുഹമ്മദ് മുഹ്‌സിൻ സംസാരിച്ചു. സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. സുരേഷ്ബാബു, സി.പി.ഐ ജില്ല സെക്രട്ടറി സുമലത മോഹൻദാസ്, മുൻമന്ത്രി കെ.ഇ. ഇസ്മായിൽ, എൻ.എൻ. കൃഷ്ണദാസ്, സുബൈദ ഇസ്ഹാഖ്‌, ടി.കെ. നാരായണദാസ്, എൻ.പി. വിനയകുമാർ, എം.എൻ. കരുണാകരൻ, ഒ.കെ. സൈതലവി എന്നിവർ പങ്കെടുത്തു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

യു.ഡി.എഫിന് ബി.ജെ.പിയുടെ മനസ്സ് മുഷിയരുത് എന്ന നിർബന്ധം -മു… | Boolokam